വെറും മാസല്ല, അതുക്കും മേലെ.. എന്തിരൻ 2.0യുടെ കിടിലൻ പോസ്റ്റർ
Monday, November 21, 2016 6:04 AM IST
രജനി ആരാധകരെ ആവേശത്തിലാഴ്ത്തി എന്തിരൻ 2.0യുടെ പുതിയ പോസ്റ്ററുകൾ പുറത്തിറങ്ങി. നായകൻ രജനീകാന്തിന്റെയും വില്ലൻ വേഷത്തിലെത്തുന്ന അക്ഷയ് കുമാറിന്റെയും ചിത്രങ്ങളാണ് പോസ്റ്ററുകളിൽ. സംവിധായകൻ ശങ്കർ തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റർ ഷെയർ ചെയ്തത്.

സൂപ്പർ സ്റ്റാർ രജനീകാന്തിനെ നായകനാക്കി ബ്രഹ്മാണ്ഡ സംവിധായകൻ ശങ്കർ ഒരുക്കിയ എന്തിരൻ സൂപ്പർ ഹിറ്റായിരുന്നു. ആറു കോടി രൂപ മുതൽമുടക്കിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.

ഐശ്വര്യ റായ് തന്നെയാണ് രണ്ടാം ഭാഗത്തിലും നായിക. എ.ആർ. റഹ്മാനാണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. ശബ്ദമിശ്രണം റസൂൽ പൂക്കുട്ടി. 2017 ദിപാവലിക്ക് ചിത്രം തീയറ്ററുകളിലെത്തും. എന്തായാലും ഫസ്റ്റ് ലുക്ക് മാസ് ആയ സ്ഥിതിക്ക് ചിത്രം കൊലമാസ് ആകുമെന്ന പ്രതീക്ഷയിലാണ് രജനി ആരാധകർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.