ഡ്യൂപ്പുമില്ല റോപ്പുമില്ല; ആ കിടിലൻ രംഗം ഷൂട്ട് ചെയ്തത് ഇങ്ങനെ
Wednesday, November 23, 2016 6:19 AM IST
മോഹൻലാൽ തകർത്തഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം പുലിമുരുകനിലെ ആക്ഷൻ രംഗങ്ങൾ ഏറെ കൈയടി നേടിയിരുന്നു. പ്രസിദ്ധ ആക്ഷൻ സംവിധായകൻ പീറ്റർ ഹെയ്നാണ് ചിത്രത്തിലെ കിടിലൻ ഫൈറ്റ് രംഗങ്ങൾ ഒരുക്കിയത്. ഇതിൽ ഏറ്റവും ശ്രദ്ധ നേടിയത് മോഹൻലാലിന്റെ കാലുകൊണ്ടുള്ള പൂട്ട് ആയിരുന്നു. വില്ലന്റെ തോളിൽ കാലുകൊണ്ട് പൂട്ടിട്ട് നിലത്തടിക്കുന്ന ആ രംഗം ആവേശത്തോടെയാണ് ആരാധകർ കണ്ടത്. ഈ പ്രായത്തിൽ മോഹൻലാലിന്റെ മെയ് വഴക്കം ഏറെ ചർച്ചയാകുകയും ചെയ്തു.

അതേസമയം, ചിത്രത്തിലെ ആക്ഷൻ രംഗങ്ങളിൽ ഡ്യൂപ്പിനെ ഉപയോഗിച്ചെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ ആരോപണങ്ങളെല്ലാം കാറ്റിൽപ്പറത്തി ആ മരണമാസ് രംഗത്തിന്റെ ഷൂട്ടിംഗ് വീഡിയോ പുറത്തെത്തിയിരിക്കുകയാണ്. വില്ലനെ കാലുകൊണ്ടു പൂട്ടി നിലംപരിശാക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

വീഡിയോ കാണാം.
https://www.youtube.com/embed/aLHq-2RrhLs
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.