കല്യാണക്കുറിയുമായി യുവി പാർലമെന്റിൽ
Thursday, November 24, 2016 5:14 AM IST
നോട്ട് വിഷയം കത്തിപ്പടരുന്നതിനിടെ ഇന്ന് പാർലമെന്റിൽ ഒരു വിശിഷ്‌ടാതിഥിയെത്തി. ഇന്ത്യൻ യുവ ക്രിക്കറ്റർ യുവരാജ് സിംഗ്. പാർലമെന്റ് സമ്മേളനം കാണാനൊന്നുമല്ല, കല്യാണം ക്ഷണിക്കാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടു കണ്ട് വിവാഹം ക്ഷണിക്കാനാണ് യുവി എത്തിയത്. ചണ്ഡിഗഡിൽ നവംബർ 30 നാണ് യുവിയുടെയും മോഡലും നടിയുമായ ഹസീൽ കീച്ചിന്റെയും വിവാഹം. അന്ന് ഗുരുദ്വാര ശൈലിയിലുള്ള വിവാഹമാണ് നടക്കുന്നത്. പിന്നീട് ഡിസംബർ രണ്ടിന് ഗോവയിൽ വച്ച് ഹിന്ദു ആചാരപ്രകാരവും താലികെട്ട് നടക്കും. ഡിസംബർ അഞ്ച്, ഏഴ് തീയതികളിൽ ഡൽഹിയിലാണ് റിസപ്ഷൻ.

യുവിയുടെ വിവാഹ ക്ഷണക്കത്തും ഏറെ ശ്രദ്ധ നേടിയിരുന്നു. യുവരാജ് ആൻഡ് ഹസീൽ പ്രീമിയർ ലീഗ്, ലവിംഗ് ഇറ്റ് സർജീ എന്നിങ്ങനെയാണ് കത്തിൽ എഴുതിയിരിക്കുന്നത്. ക്രിക്കറ്റ് സംബന്ധമായ ഇരുവരുടെയും കാരിക്കേച്ചറുകളാണ് കത്തിൽ അധികവും. ഡിസൈനർമാരായ സാൻഡി, കപിൽ ഖുറാന എന്നിവർ ചേർന്നാണ് കത്ത് ഡിസൈൻ ചെയ്തത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.