പന്നിക്കെന്താ എടിഎമ്മിൽ കാര്യം!
Friday, November 25, 2016 9:54 AM IST
അഞ്ഞൂറ് രൂപ, ആയിരം രൂപ കറൻസികൾ നിരോധിച്ചതിൽ പിന്നെ രാജ്യത്തെ ജനങ്ങളുടെ നല്ല സമയവും എടിഎമ്മിനു മുന്നിലുള്ള ക്യൂവിലാണ്. എന്നാൽ, കഴിഞ്ഞ ദിവസം ഹൈദരാബാദിലെ എടിഎം കൗണ്ടറിൽ എത്തിയ ആളുകൾ ഞെട്ടി. ക്യൂവിൽ ദാ നിൽക്കുന്നു ഒരു പന്നിക്കുട്ടി! കണ്ടു നിന്നവർ അതിശയിച്ചു. എന്നാൽ, ക്യൂ നിന്ന പന്നിക്കുട്ടി ആരാണെന്നോ? ആളൊരു സിനിമാതാരമാണ്. വെള്ളിത്തിരയിൽ ഉടൻതന്നെ അവൻ അരങ്ങേറ്റം നടത്തും.

അല്ല, എന്തോന്നാ ഈ പറയുന്നേ, പന്നി സിനിമയിലെ നായകനോ? അതേ, തെലുങ്കിലെ സൂപ്പർ താരം രവി ബാബുവിന്റെ അടുത്ത പടത്തിലെ നായകനാണ് ക്യൂവിൽ നിൽക്കുന്ന പന്നിക്കുട്ടി.
രവി ബാബുവും പന്നിയും ഒരുമിച്ചാണ് എടിഎമ്മിൽ എത്തിയത്. എന്താ ആശാനേ പന്നിയുമായി എന്നു ആളുകൾ ചോദിച്ചപ്പോഴാണ് താരം കാര്യം പറഞ്ഞത്.

രവിയുടെ അടുത്ത ചിത്രമായ അദുഗോയിലെ പ്രധാന കഥാപാത്രമാണ് ഈ പന്നിക്കുട്ടി. വീട്ടിൽ ആരും നോക്കാനില്ലാത്തതുകൊണ്ടാണ് പന്നിക്കുട്ടിയുമായി എടിഎമ്മിൽ എത്തിയതെന്നും രവി പറഞ്ഞു. ഇരുവരും തമ്മിൽ പിരിയാനാവാത്ത സൗഹൃദത്തിലുമാണത്രേ!

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.