പിങ്ക് ഐക്യരാഷ്ട്രസഭയിലേക്ക്!
Sunday, November 27, 2016 2:19 AM IST
ഈ വർഷത്തെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ പിങ്ക് എന്ന സിനിമയുണ്ടാവുമെന്നതിൽ തർക്കമില്ല. അമിതാഭ് ബച്ചൻ നായകനായ സുജിത് സിർക്കാർ ചിത്രം പ്രേഷക മനസുകളെ കീഴടക്കി എന്നുമാത്രമല്ല സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും ശാക്‌തീകരണത്തേയും സംബന്ധിച്ചു തുറന്ന ചർച്ചകൾക്ക് അവസരമൊരുക്കുകയും ചെയ്തവെന്നത് മറ്റൊരു പ്രത്യേകതയാണ്.

ആധുനിക ലോകത്തിൽ സ്ത്രീകൾ നേരിടുന്ന ലൈംഗിക ചൂഷണങ്ങളുടെ കഥ പറയുന്ന ചിത്രം ‘നോ’ എന്ന നിസാരവും എന്നാൽ ശക്‌തവുമായ വാക്കിന്റെ അർഥം മനസിലാക്കുന്നതിൽ പരാജയപ്പെടുന്ന പുരുഷന്മാരുടെ കഥയും പറയുന്നു.

ഗൗരവപരമായ വിഷയം സമർഥമായി സംവിധായകൻ ചിത്രത്തിലൂടെ അവതരിപ്പിച്ചപ്പോൾ യുവതീ–യുവാക്കൾക്കിടയിൽ ചർച്ചാവിഷയമായി മാറാനും ചിത്രത്തിനു കഴിഞ്ഞു. ഇതോടെ ചിത്രം ഐക്യരാഷ്ട്ര സംഘടനയുടെ ആസ്‌ഥാനത്ത് പ്രത്യേക വേദിയിൽ പ്രദർശിപ്പിക്കാൻ യുഎൻ ക്ഷണിച്ചു. ഇക്കാര്യം അമിതാഭ് ബച്ചൻ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. തപ്സി പന്നുവാണ് ചിത്രത്തിലെ നായിക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.