തേങ്ങയൊക്കെ പുഷ്പം പോലെ; ഇവൻ ജന്തുലോകത്തെ കൊടുംഭീകരൻ
Monday, November 28, 2016 1:57 AM IST
ഞണ്ടിറച്ചി കഴിക്കുംപോലെ സുഖകരമല്ല ഞണ്ടിറുക്കൽ. ആരെയും ഒരു മയവുമില്ലാതെ ഇറുക്കികളയുന്ന ഞണ്ടുകളുടെ കൂട്ടത്തിലെ ഏറ്റവും കരുത്തന്മാരു ഭീമന്മാരുമാണ് കോക്കനട്ട് ക്രാബുകൾ. പേര് സൂചിപ്പിക്കും പോലെ തേങ്ങയുമായി വളരെ അടുത്ത ബന്ധമുളളവരാണ് ഈ ഞണ്ടുകൾ. ഏന്താണെന്നല്ലേ? തെങ്ങിൽ കയറി തേങ്ങയിട്ട ശേഷം സ്വന്തം കൈകൾകൊണ്ട് പൊതിച്ചു കളയും ഈ വിരുതന്മാർ.

ഇന്ത്യൻ മഹാസമുദ്രത്തിലെയും പസഫിക്കിലെയും ദ്വീപുകളാണ് ഇവയുടെ വിഹാരരംഗങ്ങൾ. ലാൻഡ്ഹെർമിറ്റ് വിഭാഗത്തിൽപ്പെട്ട ഈ ഞണ്ടുകൾക്കാണ് മുതല കഴിഞ്ഞാൽ ഏറ്റവും ആഴത്തിൽ മുറിവേൽപിക്കാനുള്ള ശേഷിയുള്ളത്. കൂടുതൽ സമയവും കരയിൽതന്നെ ചിലവിടുന്ന ഇവ മുട്ടയിടുന്നത് കടലിലാണ്. പൂർണവളർച്ചയെത്തിയ കോക്കനട്ട് ഞണ്ടുകൾക്ക് 28 കിലോഗ്രാം വരെ തൂക്കമുണ്ടാകും. നൈസായി തേങ്ങ പൊതിച്ചു കളിക്കുന്ന ഇവയുടെ മുൻപിലെങ്ങാനും ചെന്നു പെട്ടാറുള്ള ഒരവസ്‌ഥയേ...



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.