ക്രിസ്തുമസ് താരകവുമായി നജീമും അഞ്ജുവും
Monday, November 28, 2016 3:39 AM IST
പിന്നണിഗായകരായ നജിം അർഷാദും അഞ്ജു ജോസഫും ചേർന്ന് പാടിയ പുതിയ ക്രിസ്മസ് ഗാനം ‘ക്രിസ്തുമസ് താരകം‘ ശ്രദ്ധ നേടുന്നു. ’പൂക്കൾ പോലെ’ എന്ന് തുടങ്ങുന്ന ഗാനം അവതരണം കൊണ്ടും ആലാപനം കൊണ്ടും വ്യത്യസ്തമാണ്. ജോയ്സ് സാമുവൽ എഴുതി സംഗീതം പകർന്ന ഈ ഗാനം ഇതിനോടകം തന്നെ യൂട്യൂബിൽ വൈറലായിക്കഴിഞ്ഞു. ഇതുവരെ ആയിരത്തിലേറെപ്പേരാണ് ഗാനം കണ്ടത്.

ഒരു കൂട്ടം ചെറുപ്പക്കാരുടെ സൗഹൃദത്തിൽ നിന്നും ഉടലെടുത്ത ക്രിസ്തുമസ് താരകം ബ്ലൂ ഐസ് മീഡിയയുടെ ബാനറിൽ വരുൺ ജി. റായ് ആണ് നിർമിച്ചിരിക്കുന്നത്.

ഗാനം കാണാം:
https://www.youtube.com/embed/3W0JJOAe69w
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.