‘കുട്ടികളുടെ ബാഹുബലി’ വെള്ളിയാഴ്ച തീയറ്ററുകളിൽ
Thursday, December 1, 2016 8:13 AM IST
’കുട്ടികളുടെ ബാഹുബലി’ എന്ന് വിശേഷിപ്പിക്കുന്ന വിനയൻ ചിത്രം ലിറ്റിൽ സൂപ്പർമാൻ ത്രിഡി വെള്ളിയാഴ്ച തീയറ്ററുകളിലെത്തും. കുട്ടികൾക്കിഷ്‌ടപ്പെടുന്ന രീതിയിലുള്ള ഗ്രാഫിക്സ് വർക്കുകളും ആക്ഷൻ സ്വീക്വൻസുകളുമായി, സെൻസർ ബോർഡ് നിർദേശിച്ച തിരുത്തലുകളോടെയാണ് സിനിമ റിലീസ് ചെയ്യുന്നത്. ദിനോസറും അനാക്കോണ്ടയും കടുവയുമെല്ലാം ചിത്രത്തിലുണ്ട്.

നിലവിൽ കേരളത്തിലെ 23 തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ത്രീഡി സ്ക്രീനുള്ള തീയറ്ററുകൾ പലതും ഒഴിവില്ലാത്തതിനാൽ അടുത്തയാഴ്ചയോടെ മാത്രമേ കൂടുതൽ സ്‌ഥലങ്ങളിൽ പ്രദർശനം തുടങ്ങാനാവൂ എന്ന് വിനയൻ അറിയിച്ചു. നേരത്തെ, 2014 നവംബറിൽ റിലീസ് ചെയ്ത ചിത്രം ക്ലൈമാക്സ് രംഗങ്ങൾക്കു നേരെയുണ്ടായ വിമർശനങ്ങളെ തുടർന്ന് തീയറ്ററുകളിൽ നിന്നു പിൻവലിക്കുകയായിരുന്നു. ക്ലൈമാക്സ് രണ്ടാമത് ചിത്രീകരിച്ച ശേഷം വീണ്ടും റിലീസ് ചെയ്യുമെന്ന് വിനയൻ അന്ന് അറിയിച്ചിരുന്നു.

മാസ്റ്റർ ഡെനി, ബേബി നയൻതാര, മധു, പ്രവീണ, അൻസിബ ഹസൻ, രഞ്ജിത്ത്, കൃഷ്ണ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സംവിധായകനായ വിനയൻ തന്നെയാണ് ചിത്രം നിർമിക്കുന്നത്. സംഗീതം മോഹൻ സിത്താര. ഛായാഗ്രഹണം കെ.ജി. രതീഷ്.

ലിറ്റിൽ സൂപ്പർമാന്റെ ട്രെയിലർ കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.