അത് നരഭോജിയൊന്നുമല്ല; വാട്സ്ആപ്പിൽ പ്രചരിക്കുന്നത് നുണക്കഥ
Friday, December 2, 2016 5:52 AM IST
കഴിഞ്ഞ കൂറേദിവസങ്ങളായി നവമാധ്യമങ്ങളിലെല്ലാം നരഭോജിയായ ഒരു അപൂർവജീവിയെപ്പറ്റിയുള്ള വാർത്തകൾ നിറയുകയാണ്. കേരള –കർണാടക അതിർത്തിയിൽ നിന്ന് പിടിച്ചതാണെന്നൊക്കെപ്പറഞ്ഞു മൃഗത്തിന്റെ വീഡിയോയും ഫോട്ടോയും സഹിതമാണ് പ്രചാരണം. എന്നാൽ സംഭവം സത്യമല്ല. നല്ലൊന്നാന്തരം വ്യാജൻ. ഏതോ വിരുതന്റെ ഭാവനയിൽ വിരിഞ്ഞതാണ് ഈ വ്യജവാർത്ത.

ഇനി ആ വാർത്തയിൽ കാണിക്കുന്ന അപൂർവ ജീവിയെപ്പറ്റിപ്പറയാം. മലേഷ്യയിലെ സിബുവിൽ നിന്ന് 2015ൽ നാട്ടുകാർ പിടികൂടിയ മലങ്കരടിയുടെ (സൺ ബിയർ) ചിത്രമാണ് ഇവിടെ അപൂർവജീവിയുടേതായി പ്രചരിച്ചത്. അസുഖത്തെത്തുടർന്നുണ്ടായ വിളർച്ചമൂലം രൂപമാറ്റംവന്ന കരടിയെക്കണ്ട് മലേഷ്യയിലുള്ളവരും ഞെട്ടിയിരുന്നു. പിന്നീട് മലേഷ്യയിലെ മൃഗസംരക്ഷണവകുപ്പ് ഈ പെൺകരടിയെ ഏറ്റെടുത്ത് ചികിത്സ ആരംഭിച്ചിരുന്നു. കരടിയെ പിടികൂടിയപ്പോൾ എടുത്ത വീഡിയോയും ചിത്രങ്ങളും ഇന്റർനെറ്റിൽ നിന്നെടുത്താണ് നരഭോജി, അപൂർവജീവി എന്നൊക്കെ പറഞ്ഞ് ഇവിടെ വ്യജവാർത്ത പ്രചരിപ്പിച്ചത്.



വാട്സ്ആപ്പിൽ പ്രചരിക്കുന്ന വീഡിയോ കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.