’എനിക്കു ലാഭത്തിന്റെ അഞ്ചു ശതമാനം മതി’
Friday, December 2, 2016 6:44 AM IST
കലവൂർ രവികുമാർ സംവിധാനം ചെയ്ത കുട്ടികളുണ്ട് സൂക്ഷിക്കുക എന്ന ചിത്രം തീയറ്ററുകളിലെത്തിയിരിക്കുകയാണ്. അനൂപ് മേനോനും ഭാവനയും മുഖ്യകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ കുട്ടികളും പ്രധാന വേഷങ്ങളിലെത്തുന്നു. ഇതിനിടെ തന്റെ പ്രതിഫലം സംബന്ധിച്ച് കലവൂർ രവികുമാർ ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലാകുകയാണ്. ചിത്രത്തിന് എന്തു പ്രതിഫലം വേണമെന്ന് നിർമാതാക്കൾ ചോദിച്ചപ്പോൾ ലാഭത്തിന്റെ അഞ്ചു ശതമാനം മാത്രമാണ് താൻ ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു. ലാഭം കിട്ടിയാൽ മാത്രം പ്രതിഫലം വാങ്ങുക എന്ന ചിന്തയും തനിക്കു വേണ്ടി രണ്ടു ചിത്രങ്ങൾ നിർമിക്കുന്ന നിർമാതാക്കളോടുള്ള ആദരവുമാണ് ഇതിനു പിന്നിലുള്ളതെന്നും കലവൂർ രവികുമാർ പറയുന്നു.

ജീവിതത്തിന്റെ ഗൗരവം തിരിച്ചറിയാത്ത പ്രായത്തിൽ കുട്ടികൾ കുസൃതിപൂർവം ചെയ്യുന്ന കാര്യങ്ങൾ എങ്ങനെ വീട്ടിലും സമൂഹത്തിലും പ്രതിഫലിപ്പിക്കുന്നുവെന്നാണ് കുട്ടികളുണ്ട് സൂക്ഷിക്കുക എന്ന ചിത്രത്തിന്റെ പ്രമേയം. മാസ്റ്റർ സനൂപ് സന്തോഷ്, മാസ്റ്റർ സിദ്ധാർഥ്, ബേബി സൂര്യചന്ദന, സാദിഖ്, ഷാജു ശ്രീധർ, മറിമായം ഖാലിദ്, സോഹൻ സീനുലാൽ, അനുമോൾ, താരാ കല്യാൺ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. എം. സ്റ്റാർ സാറ്റലൈറ്റ് കമ്യൂണിക്കേഷൻസിന്റെ ബാനറിൽ ജി. മോഹൻ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി. സുകുമാർ നിർവഹിക്കുന്നു. പ്രഭാവർമയുടെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.

കലവൂർ രവികുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.