38 നിലകെട്ടിടം കീഴടക്കി ഫ്രഞ്ച് സ്പൈഡർമാൻ
Friday, December 2, 2016 7:30 AM IST
അംബരചുംബികളായ കെട്ടിടങ്ങൾ കണ്ടാൽ അലൈൻ റോബർട്ട് എന്ന ഫ്രഞ്ചുകാരൻ സ്പൈഡർമാനായി മാറും. എന്നിട്ട് ചിലന്തിയെപ്പോലെ അള്ളിപ്പിടിച്ച് മുകളിലെത്തും, ഒരു കയറിന്റെ പോലും സംരക്ഷണമില്ലാതെ. സ്പെയിനിലെ ബാഴ്സലോണയിലുള്ള ടോർ അഗബാർ എന്ന 38 നില കെട്ടിടമാണ് അലൈൻ കഴിഞ്ഞ ദിവസം കീഴക്കിയത്.

രാത്രിയിലെ ദീപാലങ്കാരത്തിനു ലോകപ്രശസ്തമായ ടോർ അഗബാറിന്റെ ഗ്ലാസുകൊണ്ടുള്ള ഭിത്തിയിലൂടെയാണ് അലൈൻ മുകളിലെത്തിയത്. കെട്ടിടത്തിന്റെ ഉച്ചിയിലെത്തി തിരിച്ചിറങ്ങാൻ ആകെപ്പാടെ ഒരു മണിക്കൂറേ അലൈന് വേണ്ടി വന്നുള്ളൂ. ലോകത്തിന്റെ പലഭാഗങ്ങളിലുള്ള നൂറോളം കെട്ടിടങ്ങൾ ഇതിനോടകം ഈ ചിലന്തി മനുഷ്യൻ കീഴടക്കിയിട്ടുണ്ട്. ദുബായിലെ ബുർജ് ഖലീഫ, സാൻഫ്രാൻസിസ്കോയിലെ ഗോൾഡൺ ബ്രിഡ്ജ്, ഈഫൽ ടവർ തുടങ്ങിയവ അക്കൂട്ടത്തിൽപ്പെടും.

യാതൊരുവിധ സുരക്ഷാസന്നാഹങ്ങളും കൂടാതയാണ് ഈ വിദ്വാൻ ഉയരമേറുക. റോപ്പും ക്ലിപ്പുമൊക്കെ ഇങ്ങേർക്ക് അലർജിയാണത്രേ...

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.