കുടവയറിൽ നിന്ന് സിക്സ്പാക്കിലേക്ക്; ആമിർ ഖാന്റെ കിടിലൻ മേക്ക് ഓവർ
Friday, December 2, 2016 7:41 AM IST
ഏറ്റെടുക്കുന്ന കഥാപാത്രത്തോട് നീതി പുലർത്താൻ ബോളിവുഡിലെ മിസ്റ്റർ പെർഫെക്ഷനിസ്റ്റ് ആമിർ ഖാൻ നടത്തുന്ന കഠിനാധ്വാനം ആർക്കാണറിയാത്തത്. തന്റെ പുതിയ ചിത്രത്തിനായി ആമിർ നടത്തിയ രൂപമാറ്റമാണ് ഇപ്പോൾ ബോളിവുഡിലെ ചർച്ചാവിഷയം. ഭാരം കൂട്ടിയും കൂറച്ചും താരം നടത്തിയ മേക്ക് ഓവർ കണ്ടാൽ ആരും നമിച്ചു പോകും. ഇന്ത്യൻ ഗുസ്തി താരം മഹാവീർ സിംഗ് പൊഗട്ടിന്റെ ജീവിതകഥയെ അടിസ്‌ഥാനമാക്കിയുള്ള ’ദങ്കൽ’ എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു ആമിറിന്റെ ഉഗ്രൻ രൂപമാറ്റം. യുവാവായും മധ്യവയസ്കനായും ചിത്രത്തിൽ ആമിർ എത്തുന്നുണ്ട്.

മഹാവീർ സിംഗിന്റെ വാർധക്യം അവതരിപ്പിക്കാൻ ആമിർ ഭാരം 98 കിലോയിലെത്തിച്ചു. പിന്നെ യുവാവാകാൻ ഭാരം പൊടുന്നനെ 25 കിലോ കുറച്ചു. ജിമ്മിൽ മണിക്കൂറുകളോളം ചിലവിട്ടും ചിട്ടയായ ആഹാരക്രമീകരണത്തിലൂടെയുമാണ് 51 കാരനായ അമീർ രൂപമാറ്റം നേടിയെടുത്തത്. കുടവയറിൽ നിന്ന് സിക്സ്പാക്കിലേക്കുള്ള മേക്ക് ഓവർ വീഡിയോയും ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു. നിതീഷ് തീവാരി സംവിധാനം ചെയ്യുന്ന ദങ്കൽ ഈ മാസം 23ന് തിയറ്ററുകളിലെത്തും.

മേക്ക് ഓവർ വീഡിയോ കാണാം:
https://www.youtube.com/embed/OEJh6vV51xA
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.