ചൈനീസ് രാജ്‌ഞിയുടെ 2000 വർഷം പഴക്കമുള്ള ജീർണിക്കാത്ത മമ്മി കണ്ടെത്തി
Friday, December 2, 2016 7:53 AM IST
ലോകത്തു കണ്ടെത്തിയിട്ടുള്ളതിൽ വെച്ച് കേടുപാടുകൾ ഏറ്റവും കുറഞ്ഞ മമ്മി കണ്ടത്തി. ചൈനയിലെ ഹുനാൻ പ്രവിശ്യയിലുള്ള ചഗ്ഷായിൽ നിന്നാണ് 2000 വർഷം പഴക്കമുള്ള മമ്മി കണ്ടത്തിയത്. ഹാൻ വംശത്തിലെ ലി കാഗ് രാജാവിന്റെ പത്നി ദായി രാജ്‌ഞിയുടേതാണ് മമ്മി.

ചർമത്തിന് കാര്യമായ കേടുപാടൊന്നും സംഭവിച്ചിട്ടില്ലാത്ത മൃതശരീരത്തിൽ തലമുടിയും കൺപുരികങ്ങളുമുണ്ട്. ആന്തരികാവയവങ്ങൾക്കും കാര്യമായ കേടുപാടുകളില്ല. ഹൃദ്രോഗം മൂലമാണ് രാജ്‌ഞി മരിച്ചതെന്നാണ് ശാസ്ത്രജ്‌ഞർ പറയുന്നത്. 2000 മുൻപ് വർഷം മരിച്ച രാജ്‌ഞി അവസാനമായി കഴിച്ചത് മത്തങ്ങയാണെന്ന് പോലും ശാസ്ത്രജ്‌ഞർ കണ്ടത്തിയിട്ടുണ്ട്.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.