‘സഖാവ്’ നിവിൻ പോളി
Saturday, December 3, 2016 7:04 AM IST
നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം സഖാവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാഗേഷ് സംവിധാനം ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാർഥ് ശിവയാണ്. കലാലയ രാഷ്ട്രീയം പ്രമേയമാകുന്ന ചിത്രത്തിൽ കൃഷ്ണകുമാർ എന്ന കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിക്കുന്നത്. അപർണ ഗോപിനാഥും ഐശ്വര്യയുമാണ് ചിത്രത്തിലെ നായികമാർ.

നോട്ട് പിൻവലിക്കലിനെ തുടർന്ന് ഷൂട്ടിംഗ് ഇടയ്ക്ക് നിർത്തിവയ്ക്കേണ്ടി വന്ന ചിത്രം മാർച്ചിൽ തീയറ്ററുകളിൽ എത്തിയേക്കും. കൊച്ചൗവ പൗലോ അയ്യപ്പ കൊയ്ലോ എന്ന വിജയ ചിത്രത്തിന് ശേഷം സിദ്ധാർഥ് ശിവ ഒരുക്കുന്ന ചിത്രമാണ് സഖാവ്. തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധേയനായ ജോർജ് വില്യംസാണ് ഛായഗ്രാഹകൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.