ഇനി യന്തിരൻ വാഴും ഉലകം!
Sunday, December 4, 2016 3:33 AM IST
നാളെ ബാങ്കുകളിൽ ചെല്ലുന്ന നിങ്ങളുടെ സംശയങ്ങൾക്കു മറുപടി പറയുന്നത് റോബോട്ടുകളാണെങ്കിലോ! എയർപോർട്ടിൽ ചെല്ലുന്ന നിങ്ങളോട് വിമാനവിവരങ്ങൾ വിശദീകരിക്കുന്നത് യന്തിരന്മാരാണെങ്കിലോ. രസകരമായിരിക്കും! പല വിദേശരാജ്യങ്ങളിലും ഇന്നു പ്രധാനപ്പെട്ട പല മേഖലകളിലും ജോലി ചെയ്യുന്നത് റോബോട്ടുകളാണ്. അതിനാൽത്തന്നെ അത്തരം റോബോട്ടുകളെ കാണാൻ വിദേശത്ത് പോകേണ്ടിവന്നിരുന്നു. ഇനിയിപ്പോൾ ഇവിടെയും യന്തിരന്മാർ സ്‌ഥാനം പിടിക്കുന്ന കാലം വിദൂരമല്ല.

കോയമ്പത്തൂരിലെ സോഫ്റ്റ്വെയർ എൻജിനിയറും ഡിസൈനറുമായ വിജയ് ബാങ്കുകളിലും എയർപോർട്ടുകളിലും മറ്റും യാത്രക്കാരെ സഹായിക്കാൻവേണ്ടിയുള്ള റോബോട്ടുകളെ നിർമിച്ചു കഴിഞ്ഞു. നടക്കുകയും പാട്ടുപാടുകയും നൃത്തംചെയ്യുകയും ചെയ്യുന്ന റോബോട്ടുകൾ 19 ഭാഷകൾ അനായാസം കൈകാര്യം ചെയ്യും. യന്തിരന്മാർ അരങ്ങുവാഴുന്ന യുഗമായിരിക്കും ഇനിയങ്ങോട്ട്...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.