‘കുപ്പി’ ഇനി മമ്മൂട്ടിക്കൊപ്പം
Sunday, December 4, 2016 3:52 AM IST
ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദത്തിലൂടെ സിനിമാരംഗത്തെത്തിയ വിശാഖ് നായർ മമ്മൂട്ടിക്കൊപ്പം. മമ്മൂട്ടി നായകനായെത്തുന്ന രഞ്ജിത്ത് ചിത്രം പുത്തൻ പണത്തിലാണു വിശാഖ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്. ഫേസ്ബുക്കിലൂടെയാണു തന്റെ അടുത്ത ചിത്രത്തെക്കുറിച്ചു വിശാഖ് നായർ വെളിപ്പെടുത്തിയത്.

മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ കഴിയുന്നതു തനിക്കു ലഭിച്ച വലിയൊരു ഭാഗ്യമാണെന്നും വിശാഖ് കുറിച്ചിട്ടുണ്ട്. പുത്തൻപണത്തിന്റെ ഷൂട്ടിംഗ് നവംബറിലാണ് ആരംഭിച്ചത്. നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തെയാണു ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. എന്നാൽ വിശാഖിന്റെ റോളിനെക്കുറിച്ചു കൂടുതലൊന്നും അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല. ആനന്ദത്തിൽ നായകരും മറ്റഭിനേതാക്കളും പുതുമുഖങ്ങളായിരുന്നു. വിനീത് ശ്രീനിവാസനായി രുന്നു നിർമാണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.