‘സച്ചിനെ തട്ടിക്കൊണ്ടുവരൂ, എന്നിട്ട് കളി എന്താണെന്ന് പഠിക്കൂ..’
Monday, December 5, 2016 6:28 AM IST
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് മൈതാനത്ത് ഇപ്പോൾ ശനിദശയാണ്. ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയിൽ ഇതുവരെ ഇംഗ്ലീഷ് കൊമ്പന്മാർക്ക് വീറ് തെളിയിക്കാൻ അവസരം ഉണ്ടായിട്ടില്ല. അഞ്ചു മത്സരങ്ങളുള്ള പരമ്പരയിലെ മൂന്നു മത്സരങ്ങൾ അവസാനിക്കുമ്പോൾ ഫലം 2–0 ആണ്. ഒരു കളി സമനിലയിൽ അവസാനിച്ചു.

ഇംഗ്ലണ്ട് ടീം ഇപ്പോൾ ദുബായിലാണ്. ഒരുപക്ഷേ അത് ഇന്ത്യൻ മൈതാനത്തേറ്റ പരാജയത്തിന്റെ കയ്പ് നാവിൽനിന്ന് മാറ്റാൻവേണ്ടിയാവും. എന്നാൽ, ലണ്ടനിലിരിക്കുന്ന മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് ഇതു കണ്ട് സഹിക്കുന്നില്ല. ടീമിന്റെ വിജയത്തിനുള്ള ഒറ്റമൂലിയും അദ്ദേഹം തന്നെ നിർദേശിക്കുന്നു. മറ്റൊന്നുമല്ല, മാസ്റ്റർ ബ്ലാസ്റ്ററെ തട്ടിക്കൊണ്ടുപോകുക. അതെ. സച്ചിനെ തട്ടിക്കൊണ്ടുപോയി കളി പഠിക്കാനാണ് ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി സ്വന്തം ടീമിനെ ഉപദേശിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.