വിജയ് ആരാധകനായി സണ്ണി വെയ്ൻ
Monday, December 5, 2016 8:03 AM IST
പോക്കിരി സൈമൺ എന്നു പേരിട്ടിരിക്കുന്ന സിനിമയിൽ വിജയ് ആരാധന തലയ്ക്കു പിടിച്ച കഥാപാത്രമായി സണ്ണി വെയ്ൻ എത്തുന്നു. കൊന്തയും പൂണൂലും, ഡാർവിന്റെ പരിണാമം എന്നീ സിനിമകളുടെ സംവിധായകനായ ജിജോ ആന്റണിയാണു പോക്കിരി സൈമൺ സംവിധാനം ചെയ്യുന്നത്. ശ്രീവരി ഫിലിംസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാറാണു നിർമാണം. ഡോ. അമ്പാടിയുടേതാണു തിരക്കഥ.

സണ്ണി വെയ്നിന്റെയും സംവിധായകൻ ജിജോ ആന്റണിയുടെയും സാന്നിധ്യത്തിലാണു ചിത്രം പ്രഖ്യാപിച്ചത്. സണ്ണി വെയ്ൻ അഭിനയിച്ച ആദ്യചിത്രമായ സെക്കൻഡ് ഷോയിൽ കുരുടി സൈമൺ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. സണ്ണിക്കു നിരവധി ആരാധകരെ സമ്മാനിച്ച കഥാപാത്രത്തിന്റെ പേരു മറ്റൊരു സിനിമയുടെ ടൈറ്റിലും നായകന്റെ പേരുമാകുന്നു എന്ന കൗതുകവും പോക്കിരി സൈമണിനുണ്ട്. മിഥുൻ മാനുവൽ തോമസിന്റെ അലമാരയിലാണു സണ്ണിയിപ്പോൾ അ ഭിനയിച്ചുകൊണ്ടിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.