വേണ്ടാത്ത പണിയായിപ്പോയി; കരടിക്കു പറ്റിയ അമളി വൈറൽ
Monday, December 5, 2016 11:03 AM IST
മനുഷ്യർക്കു പറ്റുന്ന പല അമളികളും ചിരി പടർത്തി സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. എന്നാൽ ഒരു ഹിമക്കരടിക്കു പറ്റിയ അമളിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറയുന്നത്. അലാസ്കയിലെ കക്ടോവിക്കിലാണ് സംഭവം. തന്റെ ഇളയ സഹോദരങ്ങളെ ഇരതേടാൻ പഠിപ്പിക്കുകയായിരുന്നു ചേട്ടൻ കരടി. തീരത്തടിഞ്ഞ തിമിംഗലത്തിന്റെ അസ്‌ഥിവാരത്തിലായിരുന്നു ’പരിശീലനം’.

അസ്‌ഥികളിലൂടെ മണം പിടിച്ച് നടന്ന കരടി അസ്‌ഥിയിലെ ദ്വാരത്തിൽ തലയിട്ടാണ് ഊരാക്കുടുക്കിലായത്. അയ്യോ!ചെട്ടന്റെ തലയെന്തിയേ..? എന്ന മട്ടിൽ കുഞ്ഞുങ്ങൾ ആകാംക്ഷാപൂർവം നോക്കുന്നതും ചിത്രങ്ങളിൽ കാണാം. കുറച്ച് നേരത്തേക്കു വിഷമിച്ചു പോയെങ്കിലും ഒടുവിൽ ഒരു വിധത്തിൽ തല ഊരിയെടുത്ത് കരടി രക്ഷപെട്ടു. ഷെയിൻ മഗ്വയർ എന്ന വന്യജീവി ഫോട്ടോഗ്രാഫറാണ് ഈ അമളി ദൃശ്യങ്ങൾ കാമറയിൽ പകർത്തിയത്.

ചിത്രങ്ങൾ കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.