മോഹൻലാൽ– ഉണ്ണികൃഷ്ണൻ ചിത്രം ഉടൻ
Wednesday, December 7, 2016 4:16 AM IST
മാടമ്പി, ഗ്രാൻഡ്മാസ്റ്റർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച മോഹൻലാൽ– ബി. ഉണ്ണികൃഷ്ണൻ കൂട്ടുകെട്ട് വീണ്ടുമെത്തുന്നു. മിസ്റ്റർ ഫ്രോഡിനു ശേഷം മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ജോലികൾ ഉടൻ ആരംഭിക്കും. ഉണ്ണികൃഷ്ണൻ തന്നെയാണ് ഫേസ്ബുക്കിൽ ഇക്കാര്യം അറിയിച്ചത്.

രണ്ടര വർഷം കൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായതെന്ന് ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ആശീർവാദ് സിനിമാസ് നിർമിക്കും. ജനുവരി 20ന് ചിത്രീകരണം ആരംഭിക്കും. അടുത്ത മേയിൽ ചിത്രം തീയറ്ററുകളിലെത്തും.

ബി. ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.