ബഹിരാകാശത്തും ഇനി റോബോട്ട്
Thursday, December 8, 2016 9:38 AM IST
റോബോട്ടിക്ക് ബഹിരാകാശവിമാനം നിർമിക്കുന്നതായി നാസ കരാർ നൽകി. കലിഫോർണിയയിലെ സാറ്റലൈറ്റ് നിർമാണ കമ്പനിയായ സ്പേസ് സിസ്റ്റം/ലോറലിനാണ് 12.70 കോടി ഡോളറിന്റെ കരാർ നാസ നൽകിയത്.

ഭ്രമണപഥത്തിലുള്ള സാറ്റലൈറ്റുകളുടെ കേടുപാടുകൾ പരിഹരിക്കുകയാണ് റോബോട്ടിക്ക് ബഹിരാകാശവിമാനത്തിന്റെ കർത്തവ്യം. ഇതിനായുള്ള എല്ലാ ഉപകരണങ്ങളും ഇതിൽ സജീകരിച്ചിട്ടുണ്ട്.
റീസ്റ്റോർ–എൽ എന്ന പദ്ധതിയുടെ ഭാഗമായാണ് നാസ റോബോട്ടിക്ക് ബഹിരാകാശ വിമാനം ഒരുക്കുന്നത്. 2020ൽ തുടങ്ങുന്ന പദ്ധതിയിൽ നിർവീര്യമായ സാറ്റലൈറ്റുകൾ കണ്ടെത്തി ഉപയോഗപ്രദമാക്കുക എന്നതാണ് ഉദ്ദേശ്യം.

ഇതിനായുള്ള എല്ലാ സംവിധാനങ്ങളും കരാർ കമ്പനി നാസയ്ക്കു നിർമിച്ചു നൽകും. നാസയുടെ സാറ്റലൈറ്റ് സർവീസിംഗ് പ്രോജക്ട് വിഭാഗമാണ് റീസ്റ്റോർ– എൽ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി വിജയിച്ചാൽ നാസയുടെ ഭാവി പ്രോജക്ടുകളിൽ പുതിയ സംവിധാനത്തിന്റെ സാധ്യതകൾ ഉപയോഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.