ഇനി ഫോൺ ചാർജ് ചെയ്യാൻ ബുദ്ധിമുട്ടേണ്ട; സോളാർ പാനൽ ഘടിപ്പിച്ച ജാക്കറ്റ് എത്തി
Thursday, December 8, 2016 9:47 AM IST
മൊബൈൽ ഫോണിന്റെയും ടാബ്ലെറ്റുകളുടെയും ചാർജ് തീർന്നു പോകുന്നത് യുവ തലമുറയെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഈ പ്രശ്നത്തിന് ഒരു പരിഹാരവുമായി രംഗത്തെത്തിയിരിക്കുയാണ് അലുമ്നെസ് ജുൻയാ എന്ന ജപ്പാൻ ഡിസൈനർ. സോളാർ പാനൽ ഘടിപ്പിച്ച ജാക്കറ്റ് നിർമിച്ചാണ് ജുൻയാ വാർത്തയിൽ ഇടം നേടിയത്. എഫ്ഡബ്ല്യു –16 എന്ന് പേരിട്ടിരിക്കുന്ന ഈ ജാക്കറ്റിൽ ആറു സോളാർ പാനലുകളാണുള്ളത്.

ഈ പാനലുകളിലൂടെ സംഭരിക്കുന്ന സൗരോർജം വൈദ്യുതോർജമായി മാറ്റിയാണ് ഉപയോഗിക്കുന്നത്. ജാക്കറ്റിലുള്ള വിവിധ പൗച്ചുകളിലൂടെ ഈ വൈദ്യുതി ഉപയോഗിക്കാനാകും. അതായത് മൊബൈൽ ഫോണിന്റെ ചാർജ് തീർന്നാൽ ജാക്കറ്റിലുള്ള ഏതേലും പൗച്ചിലിട്ടാൽ ചാർജായി കിട്ടുമെന്നർഥം. ജാക്കറ്റിട്ടാൽ ഷോക്കടിക്കുമെന്നുള്ള പേടിയൊന്നും വേണ്ടെന്നും ജുൻയാ പറയുന്നു. 2480 ഡോളറാണ് ഈ ജാക്കറ്റിന്റെ വില.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.