സിമന്റും മണലുമില്ല; ഐസ് കൊണ്ട് ഒരു ആഡംബര ഹോട്ടൽ
Friday, December 9, 2016 8:08 AM IST
സിമന്റും കമ്പിയും മണലുമൊന്നുമില്ലാതെ കെട്ടിടം നിർമിക്കുന്നതിനപ്പെറ്റി ചിന്തിക്കാൻ പറ്റുമോ? അതും ഒരു ആഡംബര ബഹുനില ഹോട്ടൽ.! എന്നാൽ അതും സംഭവിച്ചു കഴിഞ്ഞു. സ്വീഡനിൽ ഈ മാസം അവസാനത്തോടെ ലോകത്തിലെ ആദ്യത്തെ ഐസ് നിർമിത ആഡംബര ഹോട്ടൽ പ്രവർത്തനം ആരംഭിക്കും. ’ഐസ് ഹോട്ടൽ 365’ എന്നാണ് ഈ ’മഞ്ഞു കൂടാരത്തിന്റെ പേര്. സ്വീഡനിലെ ടോർനെ നദിയുടെ തീരത്തുള്ള ഈ ഹോട്ടലിൽ 55 മുറികളും 20 സ്യൂട്ടുകളുമുണ്ട്.

ടോർനെ നദിയിലെതന്നെ 30,000 ലിറ്റർ വെള്ളം തണുപ്പിച്ച് ഐസാക്കിയ ശേഷം പല പാളികളായി മുറിച്ചാണ് ഹോട്ടൽ നിർമിച്ചിരിക്കുന്നത്. സൗരോർജത്തിൽ പ്രവർത്തിപ്പിക്കുന്ന റെഫ്രിജറേറ്റർ പ്ലാന്റ് മുഖേനെയാണ് ഈ ഐസ് പാളികൾ ഉരുകാതെ സൂക്ഷിക്കുന്നത്. ലോകത്ത് പല ഭാഗങ്ങളിലും ഐസ് പാളികളുപയോഗിച്ച് കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ടെങ്കിലും സ്‌ഥിര ഉപയോഗത്തിനായി ഇത്ര വലുപ്പത്തിലുള്ള നിർമിതി ഇതാദ്യമാണ്. ഉദ്ഘാടനത്തിനുമുമ്പ് തന്നെ ഹോട്ടലിൽ സന്ദർശകർ എത്തിത്തുടങ്ങിയിട്ടുണ്ടെന്ന് ഐസ് ഹോട്ടലിന്റെ സിഇഒ യെൻഗേവ് ബർഗ്ക്വിസ്റ്റ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.