സഞ്ജയ് ദത്ത് വീണ്ടും വെള്ളിത്തിരയിലേക്ക്
Monday, December 12, 2016 8:49 AM IST
ദീർഘനാളത്തെ ഇടവേളയ്ക്കുശേഷം ബോളിവുഡ് താരം സഞ്ജയ് ദത്ത് സിനിമയിൽ സജീവമാവുന്നു. ഒമുങ്ങ് കുമാർ സംവിധാനം ചെയ്ത ഭൂമി എന്ന സിനിമയിലൂടെയാണു സഞ്ജ യ് തിരിച്ചു വരാനൊരുങ്ങുന്നത്. ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. പ്രതികാരമാണ് ചിത്രത്തിന്റെ പ്രമേയം. ഒമുങ്ങ് കുമാറിന്റെ പ്രൊഡക്ഷൻ ഹൗസായ ലെജന്റ് സ്റ്റുഡിയോസാണ് ചിത്രം ഒരുക്കുന്നത്. 2017 ഓഗസ്റ്റ് നാലിനു ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുള്ളത്.

ചിത്രത്തിലെ കഥാപാത്രത്തിനുവേണ്ട തയാറെടുപ്പുകളിലാണു സഞ്ജയ്. കുറച്ചു നാളത്തെ ഇടവേളയ്ക്കുശേഷം തിരിച്ചു വരാൻ കഴിയുന്നതിൽ താൻ ഏറെ സന്തോഷവാനാണെന്നു സഞ്ജയ് അറിയിച്ചു. സംവിധായകനെന്ന നിലയിൽ വളരെയധികം വെല്ലുവിളികളാണു തനിക്ക് മുമ്പിലുള്ളതെന്നും ഒമുങ് കുമാർ പറഞ്ഞു. സഞ്ജയ് ദത്തിനെ സ്ക്രീനിലെത്തിക്കുന്ന ജോലിയിൽ വ്യാപൃതരാണ് ഭൂമിയുടെ അണിയറക്കാർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.