വീരത്തിലൂടെ വരുമോ മലയാളത്തിന് ഒരു ഓസ്കർ..!
Thursday, December 15, 2016 4:25 AM IST
ഓസ്കറിൽ കണ്ണുംനട്ട് മലയാളക്കരയും. ജയരാജ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം വീരത്തിലെ വീ വിൽ റൈസ് എന്ന ഗാനം ഇത്തവണത്തെ ഓസ്കർ പ്രഥമപരിഗണനപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഒറിജിനൽ സോംഗ് വിഭാഗത്തിലെ 91 പാട്ടുകളോടാണ് വീരം മത്സരിക്കുന്നത്. ഇവയിൽ നിന്ന് അഞ്ചു ഗാനങ്ങളെ തെരഞ്ഞെടുത്ത് ജനുവരി 24ന് പ്രത്യേക പാനൽ അന്തിമപട്ടിക പുറത്തിറക്കും. ഈ പട്ടികയിൽ വീരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഏവരും. അടുത്ത വർഷം ഫെബ്രുവരിയിലാണ് ഓസ്കർ പ്രഖ്യാപനം.

മികച്ച സംഗീതത്തിനുള്ള പരിഗണനപ്പട്ടികയിൽ എ.ആർ. റഹ്മാനുമുണ്ട്. ഫുട്ബോൾ ഇതിഹാസം പെലെയുടെ കഥ പറയുന്ന ’പെലെ: ബർത്ത് ഓഫ് എ ലെജൻഡ്’ എന്ന ചിത്രത്തിലെ സംഗീതത്തിനാണ് റഹ്മാനെ പരിഗണിക്കുന്നത്. 145 പേരാണ് പട്ടികയിലുള്ളത്. 2009ൽ സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിലെ സംഗീതത്തിനും പശ്ചാത്തലസംഗീതത്തിനുമായി രണ്ട് ഓസ്കറുകൾ റഹ്മാന് ലഭിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.