കോമഡി നിറച്ച അലമാര വരുന്നു; ഫസ്റ്റ് ലുക്ക് എത്തി
Thursday, December 15, 2016 7:56 AM IST
ആൻമരിയ കലിപ്പിലാണ് എന്ന ചിത്രങ്ങൾക്ക് ശേഷം യുവ സംവിധായകൻ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഭഅലമാര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. മിഥുൻ തന്നെയാണ് പോസ്റ്റർ ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. സണ്ണി വെയ്ൻ, അജു വർഗീസ്, രഞ്ജി പണിക്കർ, സൈജു കുറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഫുൾ ഓൺ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ജോൺ മന്ത്രിക്കലാണ്. സതീഷ് കുറുപ്പ് ഛായഗ്രഹണവും സൂരജ് എസ്. കുറുപ്പ് സംഗീതവും കൈകാര്യം ചെയ്യുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.