ഒടുവിൽ കരൺ ജോഹറും പറഞ്ഞു: ദുൽഖർ, താങ്കളൊരു സംഭവമാണ്..!
Sunday, December 18, 2016 3:55 AM IST
മലയാളത്തിന്റെ അഭിമാനമായി മാറിയ യുവതാരം ദുൽഖർ സൽമാന്റെ അഭിനയ മികവിന് ബോളിവുഡ് ഹിറ്റ് സംവിധായകൻ സാക്ഷാൽ കരൺ ജോഹറിന്റെ വക അഭിനന്ദനം. കരൺ നിർമിക്കുന്ന ബോളിബുഡ് ചിത്രം ഒകെ ജാനുവിന്റെ ട്രെയിലർ കണ്ടതിനുശേഷം ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് അഭിനന്ദനമറിയിച്ച് ദുൽഖർ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു മറുപടിയായാണ് കരൺ ദുൽഖറിനെ അഭിനന്ദിച്ചത്.

ഒകെ ജാനുവിന്റെ തമിഴ് പതിപ്പായ ഒകെ കൺമണിയിലെ ദുൽഖറിന്റെ പ്രകടനം മികച്ചതായിരുന്നെന്നും അതിനോട് നീതി പുലർത്താൻ തങ്ങൾ പ്രയാസപ്പെട്ടുവെന്നുമാണ് കരൺ ട്വീറ്റ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.