യുവാവ് കൊമ്പൻ സ്രാവിന്റെ വായിൽ നിന്ന് രക്ഷപെട്ടത് ഭാഗ്യം കൊണ്ട്; വീഡിയോ കാണാം
Thursday, December 22, 2016 8:55 AM IST
മരണം വഴിമാറിപ്പോയ ആ നിമിഷങ്ങൾ വിവരിക്കുമ്പോൾ ആഷ് ഗിബ് എന്ന 29കാരന് ഇപ്പോഴും തലച്ചോറിലേക്ക് രക്‌തം ഇരച്ചുകയറും. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ലക്കി കടലിടുക്കിൽ സ്കൂബാ ഡൈവിംഗിനിറങ്ങിയതായിരുന്നു ആഷ്ഗിബ്. കടലിനടിയിലെ അത്ഭുതക്കാഴ്ചകൾ പകർത്താൻ ഒരു കാമറയും ആഷ് കൈയിൽ കരുതിയിരുന്നു.

അങ്ങനെ ആസ്വദിച്ച് നീന്തുമ്പോഴാണ് ചെറുമത്സ്യങ്ങളെല്ലാം വെപ്രാളപ്പെട്ടുപോകുന്ന കാഴ്ച ആഷ് കണ്ടത്. ആകെപ്പാടെ സമുദ്രത്തിനടിയിലൊരു പ്രകമ്പനം. തെളിമയാർന്ന നീലജലത്തിലൂടെ ഗിബ് ആ ഭീതിദമായ കാഴ്ച കണ്ടു. കൂർത്ത പല്ലുകളുമായി തനിക്കു നേരെ വരുന്ന ഭീമൻ സ്രാവ്. ഗിബിന് നീന്തിമാറാൻ കഴിയുന്നതിനു മുമ്പേ ഗ്രേറ്റ് വൈറ്റ് ഷാർക്ക് ഇനത്തിനത്തിൽപ്പെട്ട കൊലയാളിസ്രാവ് അയാളുടെ തൊട്ടടുത്തെത്തിയിരുന്നു.

ഗിബിന്റെ തൊട്ടടുത്തെത്തിയ സ്രാവ് അയാളെ സുക്ഷിച്ച് നോക്കിയ ശേഷം മറ്റൊരു മത്സ്യത്തെ കടിച്ചുമുറിച്ചു. ചോര നിറഞ്ഞ ആ കടൽ ജലത്തിൽ നിന്ന് ഗിബ് എങ്ങനെക്കെയോ നീന്തി കരയ്ക്കു കയറി എന്ന് പറഞ്ഞാൽ മതിയല്ലോ... മരണത്തെ മുന്നിൽകണ്ടപ്പോഴും തന്റെ കാമറയിൽ അത് പകർത്താൻ ഗിബ് ധൈര്യം കാണിച്ചു. ചങ്കിടിപ്പ് കൂട്ടുന്ന രക്ഷപെടൽ ദൃശൃങ്ങൾ സമൂഹമാധ്യമങ്ങൾ വൈറലായിക്കഴിഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.