വാഷിംഗ് മെഷീനിൽ കൈകൾ ബന്ധിച്ച് യുവാവ്; ചങ്കിടിപ്പിക്കുന്ന വീഡിയോ
Friday, December 23, 2016 8:17 AM IST
സാഹസികത തലയ്ക്കു പിടിച്ചവർ ജീവൻ പണയം വെച്ചുനടത്തുന്ന ചില മരണക്കളികൾ കണ്ടാൽ നമുക്ക് ചിലപ്പോൾ നട്ടഭ്രാന്തിന്റെ ലക്ഷണങ്ങളായേ തോന്നൂ. അസാധാരണമായ തന്റെ ധൈര്യവും മെയ്വഴക്കവും പ്രകടിപ്പിക്കാൻ വാഷിംഗ് മെഷീനിൽ കയറി കസർത്തു കാണിച്ച വിദ്വാനെപ്പറ്റിയാണ് പറഞ്ഞു വരുന്നത്.

റിക് മൈസൽ എന്ന അമേരിക്കൻ സ്വദേശിയാണ് കൈയും കാലും വിലങ്ങുപയോഗിച്ച് ബന്ധിച്ച ശേഷം വാഷിംഗ് മെഷീനിൽ കയറി സ്വയം അലക്കിയത’്. വിസാർഡ് ഓഫ് ദി ഓഡ് എന്ന യൂട്യൂബ് ചാനലിൽ ഇതിന്റെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തതോടെ സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലുമായി. പരസഹായമില്ലാതെ 14 ഇഞ്ചിന്റെ വാഷിംഗ് മെഷീനിൽ റിക് കയറിപ്പറ്റിയ ഉടനെ സഹായിയെത്തി മെഷീൻ പ്രവർത്തിപ്പിക്കുകയായിരുന്നു. സോപ്പുവെളളത്തിൽ വട്ടം കറങ്ങുന്ന റിക്കിനെ വീഡിയോയിൽ കാണാം. മിനിറ്റുകളോളം പ്രവർത്തിപ്പിച്ച മെഷീനിൽ നിന്ന് കുഴപ്പമൊന്നുമില്ലാതെ പുറത്തുവരുന്ന റിക്കിനെയും വീഡിയോയിൽ കാണാം.

അതിസാഹസിക രംഗങ്ങളിലൂടെ ലോകപ്രശസ്തി നേടിയിട്ടുള്ളയാളാണ് റിക് മൈസൽ. മറ്റാർക്കും അനുകരിക്കാനാവാത്ത സാഹസികതയുടെ പേരിൽ നൊബേൽ പുരസ്കാരവും ഈ നാൽപതുകാരനെ തേടിയെത്തിയിട്ടുണ്ട്.
https://www.youtube.com/embed/lPMNOlUW-YI
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.