Back to Viral News | Deepika Home
 
‘200 വർഷം കഴിയുമ്പോൾ ജീവനോടെ തിരിച്ചുവരും’; 17–കാരിയുടെ മൃതദേഹം ക്രയോജെനിക്സ് വഴി സൂക്ഷിക്കുന്നു
അന്ധവിശ്വാസം തലക്കു പിടിച്ച് അസാധാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടാറുള്ളവരെപ്പറ്റി കേട്ടിട്ടുണ്ടാകും. എന്നാൽ ശാസ്ത്രത്തിലുളള അമിത വിശ്വാസം നിമിത്തം മൃതദേഹം സംസ്കാരിക്കാൻ പോലും തയാറാകാതെ വന്നാലോ. സംഭവം നടന്നത് അങ്ങ് ഇംഗ്ലണ്ടിലാണ്. കാൻസർമൂലം മരിച്ച മകളുടെ മൃതദേഹം ഭാവിയിൽ ചികിത്സ നടത്തി ജീവിപ്പിക്കും വരെ ക്രയോജെനിക് സാങ്കേതികവിദ്യയിലൂടെ കേടുകൂടാതെ സൂക്ഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ലണ്ടൻ സ്വദേശിയായ അമ്മ. മകൾ തന്നെ അന്ത്യാഭിലാഷമായി അവശ്യപ്പെട്ടിട്ടാണ് ഈ തീരുമാനത്തിലെത്തിയെന്നാണ് അമ്മയുടെ വിശദീകരണം.

ഈ ആവശ്യം പറഞ്ഞു മകൾ അവസാനമായി എഴുതിയ കത്തും അമ്മ പുറത്തുവിട്ടിട്ടുണ്ട്. തനിക്ക് മരിക്കാൻ ആഗ്രഹമില്ലെന്നും എന്നാൽ, മരിച്ചുകൊണ്ടിരിക്കുകയാണ്ന്നെും പെൺകുട്ടി എഴുത്തിൽ പറയുന്നു. തന്റെ മൃതദേഹം സംസ്കരിക്കരുതെന്നും ക്രയോ സാങ്കേതികവിദ്യ വഴി തനിക്ക് രോഗം മാറ്റി ഇരൂന്നൂറു വർഷത്തിനകം ജീവിതത്തിലേക്ക് ഉണർന്നെഴുന്നേൽക്കാൻ കഴിയുമെന്നും ഇതു തന്റെ ആഗ്രഹമാണെന്നും പെൺകുട്ടി കത്തിൽ പറയുന്നു.

എന്നാൽ മകളുടെ മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ അച്ഛൻ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ കോടതിയെ സമീപിച്ച് അനുകൂല തീരുമാനം നേടിയിരിക്കുകയാണ് അമ്മ. മൃതദേഹം സൂക്ഷിക്കുന്നതിനുള്ള ശാസ്ത്രീയ നടപടികൾ ശാസ്ത്രജ്‌ഞർ തുടങ്ങിയിരുന്നു. പെൺകുട്ടിയുടെ മരണത്തിനു മിനിറ്റുകൾക്കു ശേഷം യുകെ ക്രയോണിക്സ് സംഘം കാർഡിയാക് മെഷീൻ ഉപയോഗിച്ച് കൃത്രിമമായി ഹൃദയത്തെ പ്രവർത്തിപ്പിച്ചു. ഞരമ്പുകളിൽ പ്രത്യേക മരുന്നുകൾ കുത്തിവച്ചു. തുടർന്ന് ശീതീകരിച്ച ശേഷം യുഎസിലെ മിഷിഗണിലെ ക്രയോണിക്സ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. മറ്റു നാലു ശരീരങ്ങൾക്കൊപ്പം പെൺകുട്ടിയുടെ ശരീരവും ഇവിടെ ക്രയോണിക്സ് വഴി സൂക്ഷിച്ചിരിക്കുകയാണ്.

ലോകത്ത് ഈ അമ്മയെപ്പോലെ പ്രിയപ്പെട്ടവരുടെ മൃതദേഹം സൂക്ഷിച്ചുവയ്ക്കുന്ന ഒരുപാട് പേരുണ്ടെന്ന് അറിഞ്ഞോളൂ.. അതെ, അനേകം മൃതശരീരങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലിക്വിഡ് നൈട്രജൻ ടാങ്കുകളിൽ പുതുജന്മവുംകാത്ത് കഴിയുന്നുണ്ട്. ക്രയോണിക്സ് എന്നപേരിൽ ലോകത്ത് പ്രചരിക്കുന്ന ശാസ്ത്രീയ പ്രക്രിയയിലൂടെയാണ് മൃതശരീരം അഴുകാൻ അനുവദിക്കാതെ സൂക്ഷിച്ച് വയ്ക്കുന്നത്. യുഎസിലെ അരിസോണയിലും മിഷിഗണിലുമുള്ള രണ്ട് ക്രയോണിക്സ് ഇൻസ്റ്റിറ്റ്യൂട്ടുകളാണ് പ്രധാനമായും ഈ രംഗത്ത് പ്രവർത്തിക്കുന്നത്. ഇതിനായി ഭീമമായ തുകയാണ് വേണ്ടിവരുന്നത്.

ക്രയോണിക്സ് എങ്ങനെ..?

മരണം സംഭവിച്ച് 15 മിനിറ്റിനുള്ളിൽ ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. ക്രയോണിക്സ് വിദഗ്ധർ എത്താൻ വൈകുമെന്നുണ്ടെങ്കിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ഹൃദയത്തിന്റെ പ്രവർത്തനം തുടരും. ക്രയോണിക്സിന്റെ ഘട്ടങ്ങൾ ഇവയാണ്..

1. മൃതശരീരം ഐസിൽ പൊതിഞ്ഞ ശേഷം രക്‌തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കുത്തിവയ്ക്കുന്നു.
2. താപനില പൂജ്യം സെൽഷ്യസിലേക്കു മാറ്റുന്നു. രക്‌തം പൂർണമായി മാറ്റിയ ശേഷം ശരീരകോശങ്ങൾ തണുത്തുറഞ്ഞു പോകാതിരിക്കാനായുള്ള മിശ്രിതം ശരീരം മുഴുവൻ നിറയ്ക്കും.
3. ശരീരത്തിലെ കോശങ്ങളിലും ആന്തരാവയവങ്ങളിലും ഐസ് കട്ടപിടിക്കാതിരിക്കാൻ മറ്റൊരു മിശ്രിതം കുത്തിവയ്ക്കുന്നു. തുടർന്ന് മൈനസ് 130 സെൽഷ്യസിലേക്ക് മാറ്റുന്നു.
4. ഒരു പേടകത്തിലാക്കി ശരീരം മൈനസ് 196 സെൽഷ്യസ് താപനിലയിലുള്ള ലിക്വിഡ് നൈട്രജൻ ടാങ്കിൽ നിക്ഷേപിക്കുന്നു.

അതേസമയം, ക്രയോണിക്സ് വഴി പൂർണമായും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാകുമെന്ന് ഒരു ശാസ്ത്രജ്‌ഞരും നൂറു ശതമാനം ഉറപ്പു പറയുന്നില്ല. ഹൃദയവും തലച്ചോറും വൃക്കകളും പഴയ രീതിയിൽ പ്രവർത്തിക്കില്ലെന്നതു തന്നെയാണ് കാരണം. ക്രയോണിക്സിനെ എതിർത്ത് മിക്ക ശാസ്ത്രജ്‌ഞരും രംഗത്തെത്തിയിട്ടുണ്ട്. ശീതീകരണ പ്രക്രിയ മസ്തിഷ്കത്തിലെ കോശങ്ങളെ നശിപ്പിക്കുമെന്ന് ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ബയോഎത്തിസിസ്റ്റ് ഡോ. ആർതർ കപ്ലാൻ പറയുന്നു. ഭാവിയിൽ എത്ര മിടുക്കരായ ഡോക്ടർമാർ പരിശ്രമിച്ചാലും നിർജീവമായ തലച്ചോറിനെ പ്രവർത്തിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ശീതീകരിക്കുന്നതിനിടെ ശരീരത്തിലെ കോശങ്ങൾ നശിച്ചാലും അവയെ തിരികെ സജീവകോശമാക്കിയെടുക്കാനാവില്ലെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്തായാലും ക്രയോണിക്സ് അദ്ഭുതങ്ങൾ സൃഷ്‌ടിക്കുമോ എന്നു കാത്തിരുന്നു കാണാം.





കനേഡിയൻ മേയർ സിക്ക് തലപ്പാവണിഞ്ഞ് പാടി– ‘ഓ ബല്ലേ ബല്ലേ’
ഒടുവിൽ കാനഡ മേയറും പഠിച്ചു സിക്കുകാരുടെ തലപ്പാവണിയ...
ഹാർവാർഡ് സ്കൂളിൽ പ്രവേശനം നൽകിയില്ല; കെഎഫ്സിയിൽ ജോലി നിഷേധിച്ചു: എന്നിട്ടും ’ആലിബാബ’ ശതകോടീശ്വരൻ
പരാജയങ്ങളിലും പ്രതിസന്ധികളിലും തളർന്നിരിക്കുന്നവർ ...
ഹോട്ടലിൽ വിളമ്പിയത് മനുഷ്യമാംസം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹോട്ടൽ ജീവനക്കാരൻ
ഹോട്ടലിൽ മനുഷ്യമാംസം വിളമ്പിയതായി വെളിപ്പെടുത്തൽ. ...
1,316 അടി താഴ്ചയിലെ മരണത്തിന് മുകളിലൂടെ വെറുമൊരു കയറിൽ ഒരാൾ
മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിലെ നൂൽപ്പാലത്ത...
ഇതു ഞാനല്ലേ..? തന്റെ മെഴുക് പ്രതിമ കണ്ട് ബിഗ് ബിയും ഞെട്ടി
ഡൽഹിയിൽ പുതുതായി പ്രവർത്തനാമാരംഭിച്ച മാഡം തുസാദ്സ്...
അഞ്ചു രൂപയുടെ ചായയ്ക്ക് 30 മിനിറ്റ് വൈഫൈ ഫ്രീ! കച്ചവടം കൂട്ടാൻ ഗ്രാമീണയുവാവിന്റെ സൈക്കോളജിക്കൽ മൂവ്!
പത്താംക്ലാസ് വരെയേ പഠിച്ചിട്ടുള്ളുവെങ്കിലും കച്ചവട...
മഹാഭാരതം സിനിമയാക്കാൻ രാജമൗലി; ബ്രഹ്മാണ്ഡചിത്രം ഒരുങ്ങുന്നത് 400 കോടിക്ക്
അറുന്നൂറു കോടി മുതൽമുടക്കിൽ എംടിയുടെ രണ്ടാമൂഴം സിന...
കള്ളു കുടിച്ചത് കണ്ടെത്താനും ഇനി മൊബൈൽ ആപ്പ്
ആളു രണ്ടെണ്ണം വീശിയിട്ടുണ്ടോ എന്നു കണ്ടത്താൻ ഇനി പ...
ട്രാഫിക് പോലീസുകാരന് നന്ദിപറഞ്ഞുകൊണ്ടുള്ള യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
മദൻ സിംഗ് എന്ന ട്രാഫിക് പോലീസ് ഇൻസ്പെക്ടറുടെ സുക്ഷ...
അപരിചിതരായ ആയിരക്കണക്കിന് അതിഥികൾക്കൊപ്പം റൂബിയുടെ പിറന്നാൾ ആഘോഷം
തന്റെ പിറന്നാഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയവരെ കണ്ട...
മക്കളുടെ ഡാൻസ് പ്രകടനം കണ്ട് അന്തംവിട്ട് ബോളിവുഡ് താരങ്ങൾ
ആരാധകലക്ഷങ്ങൾക്ക് ഇവർ ബോളിവുഡ് മെഗാ താരങ്ങളും സുപ്...
വലയിൽ കുടുങ്ങിയത് വിചിത്രജീവികൾ; അമ്പരന്ന് ശാസ്ത്രലോകം –ചിത്രങ്ങൾ
വടക്കു പടിഞ്ഞാറൻ റഷ്യയിലുള്ള മർമാൻസ്കിലെ കടലാഴങ്ങള...
സിംഹമോ നായയോ...? കൺഫ്യൂഷനായല്ലോ..!
ഈ നായക്കുട്ടിയെക്കണ്ടാൽ ഒറ്റനോട്ടത്തിൽ സിംഹക്കുട്ട...
ജീവൻ പണയംവച്ച് യുവാക്കൾ ക്രിസ്മസ് ട്രീയൊരുക്കിയത് പർവത ശിഖിരത്തിൽ; കിടിലൻ ചിത്രങ്ങൾ
ചിലർക്ക് സാഹസികതയാണെല്ലാം. ഓരോ നിമിഷവും സാഹസിക രംഗ...
അച്ചായൻസ് മാസാണെങ്കിൽ റീത്ത കൊലമാസാണ്
കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന മലയാള ചലച്ചിത്...
ഫോട്ടോയ്ക്കാണോ..? എന്നാ ചിരിക്കാൻ നുമ്മ റെഡിയാ...!
ബ്രിഗ് എന്ന നായയുടെ ചിരി കണ്ടാൽ അർക്കും തോന്നും ചി...
കുഞ്ഞ് അബ്രാമിന് അമ്മ ഗൗരി ഖാൻ നൽകിയ കിടിലൻ സമ്മാനം
ഷാരുഖിന് തന്റെ മൂന്നു മക്കളിൽ ഏറ്റവും പ്രിയപ്പെട്ട...
ഈമാസം ബ്ലോഗ് ഇല്ല; കാരണം വിശദീകരിച്ച് മോഹൻലാൽ
പുതിയ ബ്ലോഗ് എഴുതാൻ സാധിക്കാത്തതിൽ ക്ഷമാപണവുമായി മ...
‘അഭിനയത്തിൽ നിന്നു വിരമിക്കാൻ ആഗ്രഹം; രണ്ടുമൂന്നു വർഷത്തിനുള്ളിൽ തീരുമാനം’
അഭിനയജീവിതം അവസാനിപ്പിക്കുന്നുവെന്ന സൂചന നല്കി നടൻ...
ഒരു കൊലമാസ് കരോൾ സംഘം; ഈ ക്രിസ്മസ് അപ്പൂപ്പൻ ലഹരിമാഫിയകളുടെ അന്തകൻ!
പാതിരാവിൽ ജിംഗിൾ ബെൽസിന്റെ സംഗീതവും പൊഴിച്ച് സാന്ത...
‘ആ തിരക്കഥ ഞാൻ നല്ലൊരു തുകയ്ക്ക് വിറ്റു’
ഉടൻ റിലീസിനായി കാത്തിരിക്കുന്ന ഒരു മെക്സിക്കൻ അപാര...
ഒടുവിൽ കരൺ ജോഹറും പറഞ്ഞു: ദുൽഖർ, താങ്കളൊരു സംഭവമാണ്..!
മലയാളത്തിന്റെ അഭിമാനമായി മാറിയ യുവതാരം ദുൽഖർ സൽമാന...
’എന്റെ രക്‌തം തിളയ്ക്കുന്നു’: മനുഷ്യമൃഗങ്ങൾക്കെതിരേ ശക്‌തമായി പ്രതികരിച്ച് അക്ഷയ് കുമാർ
പുതുവത്സര ദിനത്തിൽ ബംഗളൂരുവിൽ യുവതിക്കു നേരെയുണ്ടാ...
വിമാനം പറത്താൻ പൃഥ്വി; ഫസ്റ്റ് ലുക്ക് എത്തി
നവാഗതനായ പ്രദീപ് നായർ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ...
നൊമ്പരമായി ഒരു പിഞ്ചുകുരുന്ന് കൂടി; റോഹിങ്ക്യകളുടെ ദുരിതസാക്ഷ്യമായി മുഹമ്മദ് സൊഹയത്
മരവിക്കാത്ത മനുഷ്യമനസുകളിൽ വിങ്ങലുണർത്തി കുരുന്നിന...
കളിക്കൂട്ടുകാരായി കാട്ടാനായും പുള്ളിപ്പുലിയും; മൗഗ്ലിയെപ്പോലെ ടിപ്പി ജീവിച്ചത് 10 വർഷം
ബാലു കരടിയ്ക്കും ബഗീരയ്ക്കുമൊപ്പം കാട്ടുവള്ളികളിൽ ...
ജനിച്ചത് രണ്ടു വർഷത്തിലായാലെന്താ, ഇരട്ടകളാണ് ഇവർ..!
സ്കാർലെറ്റ് ആനിയും വിർജിനിയ റോസും കഴിഞ്ഞ പത്തു മാസ...
സമൂഹമാധ്യമങ്ങൾ ചിത്രം ഏറ്റെടുത്തു; ജ്വല്ലറിയിലെ തൂപ്പുകാരന് സമ്മാനപ്പെരുമഴ
സ്വപ്നത്തിൽ പോലും ആഗ്രഹിച്ചിട്ടില്ലാത്ത സമ്മാനങ്ങൾ...
ആകാശക്കുരുവികളുടെ കലാവിരുത് കണ്ടോളൂ...
ആരും വിസ്മയിച്ച് പോകുന്ന കലാപ്രകടനമാണ് സ്പെയിനിലെ ...
കോമഡി നിറച്ച അലമാര വരുന്നു; ഫസ്റ്റ് ലുക്ക് എത്തി
ആൻമരിയ കലിപ്പിലാണ് എന്ന ചിത്രങ്ങൾക്ക് ശേഷം യുവ സംവ...
Copyright @ 2017 , Rashtra Deepika Ltd.