നൃത്തമാടി സോഷ്യൽ മീഡിയയിൽ താരമായി ഒരു വധു
Wednesday, December 28, 2016 8:15 AM IST
പണമേറെയൊഴുക്കി വിവാഹം ആർഭാടപൂർണമാക്കി വാർത്തയിൽ ഇടം നേടുന്നവർ ഏറെയാണ്. എന്നാൽ ആർഭാടങ്ങളൊന്നും കൂടാകെ സോഷ്യൽ മീഡിയാ ലോകത്തിന്റെ മണിമുത്തായി മാറിയിരിക്കുകയാണ് ഒരു നവവധു. സംഭവം ഇങ്ങനെ: ;വന്ന ലഹങ്കയൊക്കെയണിഞ്ഞ് നാണത്തോടെ തലകുനിച്ച് നടന്നു വന്ന നവവധു വിവാഹ ഹാളിലേക്കു പ്രവേശിപ്പിച്ചപാടേ നിന്നു. ബന്ധുക്കളെലെല്ലാം എന്തു പറ്റിയെന്ന് ചോദിച്ചിട്ടും യുവതിയൊരക്ഷരം പോലും പറയാതെ നിൽപങ്ങനെ തുടർന്നു.

നിശബ്ദത നിറഞ്ഞ അന്തരീക്ഷത്തിൽ പൊടുന്നനെ കങ്കണാറാവത്തിന്റെ തുമക്ട എന്ന സൂപ്പർ ഹിറ്റ് ഗാനം മുഴങ്ങിയതും നവവധു തകർപ്പൻ ഡാൻസ് തുടങ്ങി. ഡാൻസെന്ന് പറഞ്ഞാൽ ബോളിബുഡ് നടിമാരുടേതു പോലുള്ള പ്രകടനം. ’ഹിപ്പി ഹിപ്പി ഷേക്ക്’ അടക്കമുള്ള കിടിലൻ സ്റ്റെപ്പുകൾ സഹിതമായിരുന്നു അത്രുഗ്രൻ പ്രകടനം. വിവാഹ മണ്ഡപത്തിലെത്തും വരെ വധു നൃത്തം തുടർന്നു. മണ്ഡപത്തിലെത്തിയതും വധു പഴയ പോലെ നാണമുള്ള സൗമ്യശീലയായി മാറി. ഡൽഹി സ്വദേശി സാഗർ അറോറ ഫേസ്ബുക്കിലൂടെ പങ്കുവച്ച വീഡിയോ ഇതിനോടകം ലക്ഷക്കണക്കിനാളുകളാണ് കണ്ടിരിക്കുന്നത്.
https://www.youtube.com/embed/sPgqgzUMszE
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.