വി.കെ. പ്രകാശ് ചിത്രത്തിൽ വിജയ് ബാബു നായകൻ
Wednesday, December 28, 2016 8:31 AM IST
സിനിമാരംഗത്തു വ്യത്യസ്തതകൊണ്ടു ശ്രദ്ധേയനായ സംവിധായകൻ വി.കെ. പ്രകാശിൻറെ മറ്റൊരു ചിത്രം കൂടി അണിയറയിലൊരുങ്ങുന്നു. വൈഡ് ആംഗിൾ ക്രിയേഷൻസിൻറെ ബാനറിൽ സുരേഷ് ബാലാജിയും, ജോർജ് പയസും ചേർന്നു നിർമിക്കുന്ന ചിത്രത്തിനു ’കെയർഫുൾ’ എന്നാണു പേരിട്ടിരിക്കുന്നത്. ചിത്രത്തിൻറെ കാസ്റ്റിംഗ് പൂർത്തിയായതായാണു സിനിമാവൃത്തങ്ങളിൽനിന്നു ലഭിക്കുന്ന റിപ്പോർട്ടുകൾ.

ഇരുപതോളം കഥാപാത്രങ്ങളുള്ള സിനിമയിൽ വിജയ് ബാബു, അജു വർഗീസ്, സൈജു കുറുപ്പ്, ശ്രീജിത്ത് രവി, വിനീത് കുമാർ, അശോകൻ, കൃഷ്ണകുമാർ, സന്ധ്യ രാജു, പാർവതി നമ്പ്യാർ, ജോമോൾ, ശ്രീജയ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. സിനിമ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തിയറ്റർ ഉടമകളും തമ്മിലുള്ള പ്രശ്നം തീരുന്നതനുസരിച്ചു ജനുവരിയിൽ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും. മരുഭൂമിയിലെ ആനയാണു വി.കെ.പിയുടേതായി അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.