കള്ളു കുടിച്ചത് കണ്ടെത്താനും ഇനി മൊബൈൽ ആപ്പ്
Friday, December 30, 2016 8:03 AM IST
ആളു രണ്ടെണ്ണം വീശിയിട്ടുണ്ടോ എന്നു കണ്ടത്താൻ ഇനി പോലീസിന്റെ സഹായമൊന്നും തേടേണ്ടിവരില്ല. മദ്യപാനികളെ തിരിച്ചറിയാൻ വെർച്ച്വൽ ബ്രെത്തലൈസർ ആപ്ലിക്കേഷനുമായി രംഗത്തെത്തിയിരിക്കുകയാണ് ശാസ്ത്രജ്‌ഞർ. ഇസ്രയേലിലെ ബെൻഗുറിയോൺ സർവകലാശാലയിലെ ഗവേഷകരാണ് ആപ്പ് നിർമിച്ചിരിക്കുന്നത്.

സ്മാർട്ട് ഫോണുകളിലോ സ്മാർട്ട് വാച്ചുകളിലോ ഘടിപ്പിച്ചിട്ടുള്ള സെൻസറുകളുടെ സാഹായത്തോടെയാകും ഈ ആപ്പ് പ്രവർത്തിക്കുക. മദ്യപിച്ചിച്ചിട്ടുള്ളവരുടെ ശാരീരിക ചലനങ്ങളിലെ പ്രത്യേകതകൾ വിലയിരുത്തിയാകും യൂസർ മദ്യപിച്ചിട്ടുണ്ടോ എന്ന് ആപ്പ് കണ്ടെത്തുക. യൂസർ അമിതമായി മദ്യപിച്ചിട്ടുണ്ടെന്ന് തോന്നിയാൽ അടുത്ത സുഹൃത്തിന് സന്ദേശമയക്കാനുള്ള സംവിധാനവും പുതിയ ആപ്പിലുണ്ടാകും. എന്തായാലും ആപ്പ് കേരളത്തിലെത്തിയാൽ ഭാര്യമാർക്കിടയിൽ വൻ പ്രചാരമുണ്ടാകുമെന്ന കാര്യം ഉറപ്പാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.