ആര്യയും ജയം രവിയും ഒന്നിക്കുന്നു; തമിഴിലെ ബാഹുബലിയാകാൻ സംഘമിത്ര
Friday, December 30, 2016 8:06 AM IST
ഐതിഹാസിക വിജയം നേടിയ തെലുങ്കു ബ്രഹ്മാണ്ഡചിത്രം ബാഹുബലിയോട് കിടപിടിക്കാൻ കോളിവുഡിൽ നിന്നൊരു യുദ്ധചിത്രം– സംഘമിത്ര. പ്രമുഖ സംവിധായകൻ സുന്ദർ സി. സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ ജയം രവിയും ആര്യയുമാണ് മുഖ്യവേഷമണിയുന്നത്. ഓസ്കർ ജേതാവ് എ.ആർ. റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുക.

350 കോടി രൂപ മുതൽമുടക്കിൽ തെൻഡൽ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നാണ് ജയംരവിയും ആര്യയും ട്വിറ്ററിലൂടെ അറിയിച്ചു. നേരത്തെ, സംഘമിത്രയിൽ നായകനാകാനുള്ള അവസരം ഇളയദളപതി വിജയ് നിരസിച്ചതായുള്ള വാർത്തകൾ വന്നിരുന്നു. ദേശീയ പുരസ്കാര ജേതാവ് സാബു സിറിൾ ആണ് ചിത്രത്തിന്റെ കലാസംവിധാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.