കണ്ടോളൂ...ഇതാണ് ഒറിജിനൽ ദംഗലിന്റെ ക്ലൈമാക്സ്!
Friday, December 30, 2016 8:12 AM IST
മഹാവീർ സിംഗിന്റെ കഥ വെള്ളിത്തിരയിൽ അവതരിപ്പിച്ച ആമിർ ഖാനും കൂട്ടരും പ്രേക്ഷക ലക്ഷങ്ങളുടെ അഭിനന്ദനം നേടുമ്പോൾ മഹാവീർ സിംഗിന്റെ മകൾ ഗീത ഫൊഗാട്ട് യഥാർഥ ഗോദയിൽ എതിരാളിയെ മലർത്തിയടിക്കുന്ന വീഡിയോ വൈറലാകുന്നു. കോമൺവെൽത്ത് ഗെയിംസിൽ ഗീത എതിർതാരത്തെ നേരിടുന്ന രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. കോമൺവെൽത്ത് ഗെയിംസിലെ ഈ മത്സരം തന്നെയാണ് ദംഗലിൽ ക്ലൈമാക്സ് രംഗമായി വരുന്നതും.

യഥാർഥ മത്സരത്തിലുടനീളം ഗീത 1–0, 7–0 എന്ന സ്കോറിൽ ആധിപത്യം നിലനിർത്തി നിഷ്പ്രയാസം വിജയിക്കുമെങ്കിലും, സിനിമയിൽ ഗീതയെ അത്രയെളുപ്പം സംവിധായകൻ വിജയിപ്പിക്കുന്നില്ല. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ ഗീത ഗോദയിൽ പിന്നോട്ട് പോകുന്നതും പിന്നെയും കരുത്തോടെ തിരിച്ചുവരുന്നതുമൊക്കെയായാണ് സിനിമയിലെ ക്ലൈമാക്സ് രംഗങ്ങൾ.
https://www.youtube.com/embed/pmHBSHSHH8Y
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.