ഡബിൾ സ്ട്രോംഗായി രാജ വീണ്ടും വരുന്നു; ബിഗ് ബജറ്റിൽ
Saturday, December 31, 2016 10:42 PM IST
മെഗാസ്റ്റാർ ആരാധകരെ ആവേശത്തിലാഴ്ത്തി പുതിയ വാർത്തകൾ. 2010ൽ മമ്മൂട്ടിയും പൃഥ്വിയും തകർത്തഭിനയിച്ച് വമ്പൻ ഹിറ്റായ പോക്കിരിരാജയുടെ രണ്ടാം ഭാഗം രാജ–2 എന്ന പേരിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. പുലിമുരുകന്റെ ബ്രഹ്മാണ്ഡവിജയത്തിന് ശേഷം,
നിർമ്മാതാവ് ടോമിച്ചൻ മുളകുപാടവും, തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും, സംവിധായകൻ വൈശാഖും വീണ്ടും ഒരുമിക്കുന്ന ചിത്രംകൂടിയാകും രാജ–2.

പോക്കിരിരാജയിൽ നിന്നു വ്യത്യസ്തമായി കൂടുതൽ സാങ്കേതികത്തികവോടെയായിരിക്കും രാജ–2 എന്നാണ് അറിയുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഇന്ത്യയിലെ തന്നെ മികച്ച സാങ്കേതിക പ്രവർത്തകർ അണിനിരക്കും. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരേ സമയം ചിത്രീകരണം നടക്കുമെന്നാണ് റിപ്പോർട്ട്.

അതേസമയം രാജാ 2 പോക്കിരിരാജ എന്ന സിനിമയുടെ തുടർച്ചയല്ലെന്നാണ് സംവിധായകൻ വൈശാഖ് അറിയിച്ചത്. രാജ എന്ന കഥാപാത്രത്തെ മാത്രമാണ് ഉപയോഗിക്കുന്നത്. കൂടുതൽ സാങ്കേതിക മികവ് നിറഞ്ഞ ചിത്രമായിരിക്കും ഇതെന്നും വൈശാഖ് പറഞ്ഞു. ഏഴു വർഷത്തെ കാത്തിരിപ്പാണ് രാജ 2 എന്നും വൈശാഖ് പറയുന്നു. മമ്മൂട്ടിയും ചിത്രത്തിനായി ഒരുങ്ങിയിരുന്നുവെന്നും സംവിധായകൻ പറയുന്നു. അതേസമയം, മാസിനൊപ്പം ഫാമിലി എന്റർടെയിനർ കൂടിയായിരിക്കും ചിത്രമെന്നും വൈശാഖ് പറയുന്നു.

ഏപ്രിൽ ആദ്യം രാജാ 2 ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.