ഇനി രാപാർക്കാം, ചൊവ്വയിലെ ഐസ് കൂടാരത്തിൽ
അൻറാർട്ടിക്കയിലെ കൊടുംതണുപ്പിൽ പ്രദേശവാസികൾ താമസിക്കുന്നത് ഐസ് കൂടാരമായ ഇഗ്ലുവിലാണെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. കൊടും തണുപ്പിൽ ഐസ് കൂടാരത്തിൽ എങ്ങനെയാണ് താമസിക്കുന്നതെന്ന് അതിശയിക്കാത്തവരായി ആരും തന്നെയില്ല. വീണ്ടും ഇഗ്ലു ചർച്ചാവിഷയമാകുകയാണ്.

വരും തലമുറയുടെ വാസം ഭൂമിയിലായിരിക്കുമെന്ന് തറപ്പിച്ചു പറയാൻ നമുക്കാർക്കും കഴിയുകയില്ല. ഒരുപക്ഷേ ഈ തലമുറയുടെ ഒടുക്കം മറ്റൊരു ഗ്രഹത്തിലാണെന്നു തന്നെയിരിക്കും. അങ്ങനെ സംഭവിച്ചാൽ സാധ്യത ചൊവ്വയ്ക്കാണ്.

ഭൂമിക്കു ശേഷം മനുഷ്യജീവിതം സാധ്യമാണെന്നു ശാസ്ത്രജ്‌ഞർ കരുതുന്ന ഗ്രഹമാണ് ചൊവ്വ. ഇതിനായുള്ള പഠനത്തിലും ഗവേഷണത്തിലും വ്യാപൃതരാണ് നാസയിലെ ഒരു വിഭാഗം തന്നെ. ഇവരുടെ പുതിയ അഭിപ്രായം പ്രകാരം ചൊവ്വയിലെ കടുത്ത പാരിസ്‌ഥിതിക സാഹചര്യത്തിൽ താമസിക്കാൻ ഏറ്റവും ഉത്തമം അൻറാർട്ടിക്കയിലെ ഇഗ്ലുവിനു സമാനമായി ഐസ് വീടുകളാണ്.

ഭൂമിയിലേതുപോലെതന്നെ ചൊവ്വയിലെ പരിസ്‌ഥിതിക്ക് അനുയോജ്യമായ വാസസ്‌ഥലങ്ങളിലേ മനുഷ്യന് അധിവസിക്കാൻ സാധിക്കുകയുള്ളൂ. അതിന് ഏറ്റവും അനുയോജ്യം ഐസ് കൂടാരമാണ്.