വീണ്ടും മാസ് ആകാൻ വിജയ്: ഭൈരവയുടെ ട്രെയിലർ
Saturday, December 31, 2016 11:37 PM IST
ഇളയദളപതി വിജയ് വീണ്ടും മാസ് റോളിലെത്തുന്ന ഭൈരവയുടെ ട്രെയിലർ എത്തി. 1.47 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ ആക്ഷൻ, ഗാനരംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിലെ നായിക മലയാളി താരം കീർത്തി സുരേഷും ട്രെയിലറിലെത്തുന്നു. യൂട്യൂബിൽ റിലീസ് ചെയ്ത വീഡിയോ ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു.

അഴകിയ തമിഴ്മകൻ എന്ന വിജയ് ചിത്രത്തിന്റെ സംവിധായകനായ ഭരതനാണ് ഭൈരവ ഒരുക്കുന്നത്. ഏപ്രിലിൽ ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് സൂചന. കീർത്തിക്കു പുറമേ അപർണ വിനോദ്, പാപ്പ്രി ഘോഷ്, ജഗപതി ബാബു, നരെയ്ൻ, വിജയരാഘവൻ, സീമ നായർ, ഹരീഷ് ഉത്തമൻ, സിജ റോസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സന്തോഷ് നാരായണനാണ് സംഗീതം. വിജയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബി. ഭാരതി റെഡ്ഡിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ട്രെയിലർ കാണാം:
https://www.youtube.com/embed/bhTN4PDm6fc
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.