അഞ്ചു രൂപയുടെ ചായയ്ക്ക് 30 മിനിറ്റ് വൈഫൈ ഫ്രീ! കച്ചവടം കൂട്ടാൻ ഗ്രാമീണയുവാവിന്റെ സൈക്കോളജിക്കൽ മൂവ്!
Sunday, January 1, 2017 4:24 AM IST
പത്താംക്ലാസ് വരെയേ പഠിച്ചിട്ടുള്ളുവെങ്കിലും കച്ചവടം മെച്ചപ്പെടുത്താൻ സയീദ് ഖാദർ ബാഷ എന്ന എന്ന 23 കാരൻ നടത്തിയ ’സൈക്കോളജിക്കൽ മൂവ്’ മാതൃകയാക്കാനൊരുങ്ങുകയാണ് നാട്ടിലെ എംബിഎ പ്രഫഷണലുകൾ പോലും. കർണാടകത്തിലെ ബെല്ലാരിയിൽ ചെറിയൊരു ചായക്കട നടത്തുന്ന ബാഷ തന്റെ കച്ചവടം മെച്ചപ്പെടുത്താൻ വഴികൾ പലതും ആലോചിക്കുന്നതിനിടയിലാണ് എപ്പോഴും മൊബൈലിൽ കണ്ണും നട്ടിരിക്കുന്ന യുവതലമുറയെ ശ്രദ്ധയിൽപ്പെട്ടത്. പിന്നെ അധികം അലോചിക്കേണ്ടിവന്നില്ല. ഒരു പുതിയ ജിയോ സിം എടുത്ത് വൈഫൈ സൗകര്യം നൽകാനുള്ള സംവിധാനങ്ങൾ പഠിച്ചു.

ഇപ്പോൾ ബാഷയുടെ കടയിൽ ചായ കുടിക്കാനെത്തുന്നവർക്ക് ചായ ഗ്ലാസിനൊപ്പം ഒരു കൂപ്പൺ കൂടി ബാദ്ഷ നൽകും. മറ്റൊന്നുമല്ല, 30 മിനിറ്റ് സമയത്തേക്കു വൈഫൈ ഉപയോഗിക്കുന്നതിനുള്ള പാസ്വേർഡ്. സംഭവം ക്ലിക്കായെന്ന് പറഞ്ഞാൽ മതിയല്ലോ. ബാദ്ഷയുടെ ചായക്കടയിൽ ഇപ്പോൾ തിരക്കോടു തിരക്കാണ്. അഞ്ചു രൂപയ്ക്ക് വൈഫൈ കിട്ടുന്ന ചായക്കട സമൂഹമാധ്യമങ്ങളിലും സൂപ്പർ ഹിറ്റായി. നഗരങ്ങളിലെ എസി കഫേകൾ മടുത്ത യുവാക്കൾ പലരും ഇപ്പോൾ നാടൻ ചായക്കടയിലെ ബ്രൗസിംഗ് സുഖമൊന്നനുഭവിക്കാൻ ബെല്ലാരിയിലേക്കൊഴുകുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.