പിന്നണി ഗായകരാകാൻ അമലാപോളും പ്രകാശ് രാജും
Monday, January 2, 2017 10:01 AM IST
ഭാവാഭിനയം കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കുന്ന പ്രകാശ് രാജും താരസുന്ദരി അമലാ പോളും പിന്നണി ഗാനരംഗത്തേക്ക്. ഇരുവരും മുഖ്യവേഷങ്ങളിലഭിനയിക്കുന്ന മലയാള ചിത്രം ’അച്ചായൻസിലെ’രണ്ട് ഗാനങ്ങൾ ആലപിച്ചാവും താര പ്രതിഭകൾ പിന്നണി ഗാനരംഗത്തേക്ക് ചുവട് വയ്ക്കുക. സംഗീത സംവിധായകൻ രതീഷ് വേഗയാണ് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. ഒരു ഫാസ്റ്റ് നമ്പർ ആണ് താൻ ഈ ചിത്രത്തിനു വേണ്ടി പാടുന്നതെന്ന് അമലപോൾ പറഞ്ഞു. തമിഴ് സിനിമകളിൽ പാടാൻ അവസരം ലഭിച്ചപ്പോഴെല്ലാം താൻ അത് നിരസിക്കുകയായിരുന്നുവെന്നും അമല പറഞ്ഞു.

തമിഴ് ശൈലിയിൽ ചിട്ടപ്പെടുത്തിയ ഡപ്പാൻ കൂത്ത് ഗാനമാണ് പ്രകാശ് രാജ് പാടുന്നതെന്ന് സംഗീത സംവിധായകൻ രതീഷ് വേഗ പറഞ്ഞു. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന അച്ചായൻസിൽ ജയറാമാണ് നായക വേഷത്തിൽ. ചിത്രീകരണം പരോഗമിക്കുകയാണ്...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.