ജനക്കൂട്ടത്തിന് മുന്നിൽ മുതലയുമായി അഭ്യാസ പ്രകടനം നടത്തിയ പരിശീലകന്റെ കൈ മുതല കടിച്ചെടുത്തു
Tuesday, January 3, 2017 10:11 AM IST
പുതുവത്സര ദിനം പ്രമാണിച്ച് ജനക്കൂട്ടത്തിനുമുമ്പിൽ മുതലയുമായി അഭ്യാസ പ്രകടനം നടത്തിയ പരിശീലകന്റെ കൈ മുതല കടിച്ചെടുത്തു. തായ്ലൽഡിലെ നകോൻ സവാനിലാണ് ദാരുണ സംഭവം നടന്നത്. ഭഷോ ഓഫ് ക്രൊക്കഡൈൽസ്’ എന്ന പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ് പരിശീലകൻ സുമറ്റ് തോഗ്കമ്മുവാൻ മുതലയുടെ ആക്രമണത്തിനിരയായത്. മുതലയുടെ വായിൽ കൈയിട്ട് സുരക്ഷിതമായി തിരിച്ചെടുക്കുന്ന രംഗം സുമൻ അവതരിപ്പിക്കുമ്പോഴാണ് അപകടമുണ്ടായത്.

സാധാരണയായി ഈ രംഗങ്ങൾ അവതരിക്കുമ്പോൾ മുതല വായ തുറന്നു തന്നെ വയ്ക്കുകയും സുമറ്റിന്റെ നിർദേശപ്രകാരം മാത്രമേ വായ അടയ്ക്കുകയും ചെയ്യുമായിരുന്നുള്ളൂ. എന്നാൽ ഇപ്രാവശ്യം സുമറ്റ് കൈ വായിലിട്ടയുടനേ മുതല വായ അടയ്ക്കുകയായിരുന്നു. കൈകൾ ശക്‌തിയായി കടിച്ചുപിടിച്ച മുതല കൈകൾ തിരിച്ചൊടിക്കുന്നതിനായി നിരവധി തവണ മലക്കം മറിയുകയും ചെയ്തു. ഒടുവിൽ ഏറെ പണിപ്പെട്ട് സുമൻ തന്റെ വലതുകൈ മുതലയുടെ വായിൽ നിന്ന് ഊരിയെടുത്തപ്പോഴേക്കും ഒടിഞ്ഞുതൂങ്ങിയിരുന്നു. ആയിരക്കണക്കിനു കാണികളുടെ മുന്നിൽ വച്ചായിരുന്നു സുമറ്റ് ആക്രമിക്കപ്പെട്ടത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.