കിടിലൻ ലുക്കിൽ വേലയില്ലാ പട്ടധാരി 2 ഫസ്റ്റ്–ലുക്ക് പോസ്റ്റർ
Wednesday, January 4, 2017 7:32 AM IST
തമിഴകം കാത്തിരിക്കുന്ന ധനുഷ് ചിത്രം വേലയില്ലാ പട്ടധാരി രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ്–ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കജോളിന്റെയും ധനുഷിന്റെയും കിടിലൻ ലുക്ക് തന്നെയാണ് പോസ്റ്ററിന്റെ പ്രധാന ആകർഷണം.

തമിഴകത്തിന്റെ പ്രിയതാരം ധനുഷിന്റെ പുതുചിത്രം ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഫസ്റ്റ്–ലുക്ക് പോസ്റ്ററിൽ ധനുഷും കജോളുമാണ് നിറഞ്ഞു നിൽക്കുന്നത്. രജനീകാന്ത് വ്യത്യസ്ത വേഷത്തിലെത്തിയ കൊച്ചടയാന് ശേഷം സൗന്ദര്യ രജനികാന്ത് ഒരുക്കുന്ന ചിത്രമാണ് വിഐപി 2.

അമല പോളാണ് ചിത്രത്തിൽ ധനുഷിന്റെ നായികയായെത്തുന്നത്. പ്രതിനായികാ വേഷത്തിലാണ് കജോൾ ചിത്രത്തിൽ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. 1997ൽ അരവിന്ദ് സ്വാമിയോടൊപ്പം “മിൻസാര കനവ്’ എന്ന ചിത്രത്തിൽ നായികയായെത്തിയ കജോളിന്റെ തമിഴിലേക്കുള്ള രണ്ടാം വരവാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.