അതിവേഗം 300 കോടി കടന്ന ആദ്യ ബോളിവുഡ് ചിത്രമായി ദംഗൽ
Friday, January 6, 2017 2:22 AM IST
ഗുസ്തി കേന്ദ്രവിഷയമാക്കി ആമിർ ഖാൻ നായകനായെത്തിയ ബോളിവുഡ് ചിത്രം ദംഗൽ വിജയകരമായി പ്രദർശനം തുടരുന്നു. ഇന്ത്യൻ സിനിമകളിൽ അതിവേഗം 300 കോടി കളക്ഷൻ നേടിയ ചിത്രം എന്ന ബഹുമതി ഇനി ദംഗലിനു സ്വന്തം. റിലീസ് ചെയ്ത് 13 ദിവസത്തിനുള്ളിലാണ് ദംഗലിൻറെ ഈ റിക്കാർഡ് നേട്ടം.

ഡിസംബർ 23നു പ്രദർശനത്തിനെത്തിയ ദംഗൽ ആദ്യ വാരം 197.54 കോടി രൂപയും രണ്ടാം വാരം 106.84 കോടി രൂപയുമാണ് നേടിയത്. സാക്ഷി തൻവാർ, ഫാത്തിമ സന ഷെയ്ഖ്, സാനിയ മൽഹോത്ര തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.

രണ്ടാഴ്ചയ്ക്കുള്ളിൽ 300 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ബോളിവുഡ് ചിത്രവുമാണിത്. ഇതിനു മുന്പ് ബജ്റംഗി ഭായ്ജാൻ, പികെ, സുൽത്താന് എന്നീ ചിത്രങ്ങളാണ് 300 കോടി ക്ലബ്ബിൽ കയറിയിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.