’എന്റെ രക്‌തം തിളയ്ക്കുന്നു’: മനുഷ്യമൃഗങ്ങൾക്കെതിരേ ശക്‌തമായി പ്രതികരിച്ച് അക്ഷയ് കുമാർ
Friday, January 6, 2017 4:45 AM IST
പുതുവത്സര ദിനത്തിൽ ബംഗളൂരുവിൽ യുവതിക്കു നേരെയുണ്ടായ ലൈംഗിക അതിക്രമത്തിനെതിരേ ശക്‌തമായ പ്രതിഷേധവുമായി ബോളിവുഡ് താരം അക്ഷയ് കുമാർ. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സംഭവത്തിനെതിരേ ശക്‌തമായ ഭാഷയിലുള്ള തന്റെ പ്രതിഷേധം അക്ഷയ് അറിയിച്ചത്.

ഒരു മനുഷ്യനെന്ന് പറയുന്നതിൽ ഇപ്പോൾ ലജ്‌ജ തോന്നുന്നു. മനുഷ്യർ മൃഗങ്ങളായി അധഃപതിച്ചുവെന്നും പ്രാകൃത സ്വഭാവമുള്ള ചില മനുഷ്യരേക്കാൾ മൃഗങ്ങൾ തന്നെയാണ് ഭേദമെന്നും അക്ഷയ് കുമാർ പറയുന്നു.

നാലു വയസുള്ള തന്റെ മകളുടെ കൈപിടിച്ച് വീട്ടിലേക്ക് നടക്കുമ്പോഴാണ് സംഭവത്തെക്കുറിച്ച് അറിയുന്നത്. ആ നരാധമൻമാർക്കെതിരെ പ്രതികരിക്കാൻ തന്റെ രക്‌തം തിളക്കുന്നുവെന്നും അക്ഷയ് വീഡിയോ സന്ദേശത്തിൽ പറയുന്നു. സ്ത്രീകൾ അധമരല്ല. സ്വയരക്ഷക്കായി അക്രമികളെ നേരിടാൻ അവർ കായികശേഷിയുള്ളവരായിത്തീരണമെന്നും അക്ഷയ് ആവശ്യപ്പെടുന്നു. അക്ഷയ്കുമാറിന്റെ വീഡിയോ സന്ദേശം ഇതിനോടകം നിരവധിയാളുകൾ കണ്ടുകഴിഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.