സണ്ണി വെയ്ൻ സംവിധായകനാകുന്നു
സണ്ണിവെയ്ൻ സംവിധായകനാകുന്നുവെന്നു സൂചനകൾ. സുഹൃത്തായ തിരക്കഥാകൃത്ത് കഥയൊരുക്കുന്ന ചിത്രത്തിലൂടെയാണു സണ്ണി സംവിധാനത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ന്യൂജനറേഷൻ രീതിയിലുള്ള കുറേ സിനിമകളിൽ അഭിനയിച്ചയാളാണു താനെന്നും എന്നാൽ സംവിധാനം ചെയ്യുന്നത് ആ രീതിയിലുള്ള സിനിമയാകണമെന്നില്ലെന്നും സണ്ണി പറഞ്ഞു.

ലാൽജോസ്, സത്യൻ അന്തിക്കാട് എന്നിവരുടെ സിനിമകളിൽ അഭിനയിക്കാൻ കൊതിയാണെന്നും താരം വ്യക്‌തമാക്കി. എവിടെയും ഇടിച്ചുകയറുന്ന സ്വഭാവം തനിക്കില്ലാത്തതുകൊണ്ട് താനൊരു ഒറ്റയാനാണെന്നു പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. നായകനാവണമെന്നൊന്നും നിർബന്ധമില്ല. താൻ സംവിധാനം ചെയ്യുന്ന സിനിമയിൽ നെഗറ്റീവ് റോളാണ് ചെയ്യുന്നതെന്നും സണ്ണി പറഞ്ഞു.

സുഹൃത്ത് മിഥുൻ മാനുവലിന്റെ ‘അലമാര’യിൽ അഭിനയിക്കുകയാണ് താരം. ഇരുവരും നേരത്തെ ഒന്നിച്ച ‘ആൻമരിയ കലിപ്പിലാണ്’ ഹിറ്റായിരുന്നു.