അച്ചായൻസ് മാസാണെങ്കിൽ റീത്ത കൊലമാസാണ്
കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന മലയാള ചലച്ചിത്രം അച്ചായൻസിലെ അമലപോളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഹാർലി ഡേവിഡ്സൺ ബൈക്കിൽ സഞ്ചരിക്കുന്ന അമലയുടെ ചിത്രമാണ് പുറത്തു വിട്ടിരിക്കുന്നത്. റീത്ത എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അമല അവതരിപ്പിക്കുന്നത്.

വളരെ കൂൾ ആയാണ് അമല ഈ ചിത്രത്തിന് വേണ്ടി ഹാർലി ബൈക്ക് ഓടിച്ചതെന്നാണ് റിപ്പോർട്ടുകൾ. സസ്പെൻസ് നിറഞ്ഞ കഥാപാത്രമാണ് അമലയുടേതെന്നും റീത്തയെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നതെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറഞ്ഞു. ഈ ചിത്രത്തിനു വേണ്ടി അമല ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് കടന്നതും വലിയ വാർത്തയായിരുന്നു. ജയറാം, പ്രകാശ് രാജ്, ഉണ്ണിമുകുന്ദൻ, സഞ്ജു ശിവറാം തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് വേഷങ്ങളിലെത്തുന്നത്.