105–ാം വയസിൽ സൈക്കിളിൽ ചരിത്രം താണ്ടി റോബർട്ട് മർച്ചന്റ്
Monday, January 9, 2017 7:39 AM IST
റിക്കാർഡുകൾ ഭേദിക്കപ്പെടുമ്പോൾ പിറക്കുന്നതു പുതുചരിതമാണ്. റിക്കാർഡ് ഭേദിക്കുന്നവർ വീരപുരുഷരുമാകും. 105–ാം വയസിൽ പുതുചരിതം കുറിച്ച അപൂർവ വ്യക്‌തിത്വത്തെയാണ് ഇന്നു പരിചയപ്പെടുത്തുന്നത്. ഫ്രാൻസിൽനിന്നുള്ള റോബർട്ട് മർച്ചൻറാണ് നമ്മുടെ കഥാനായകൻ. 14 മൈൽ ദൂരം നിസാരം ഒരു മണിക്കൂർ കൊണ്ടു സൈക്കിളിൽ താണ്ടിയാണ് റോബർട്ട് ചരിത്രത്തിന്റെ ഭാഗമായത്.

നൂറുക്കണക്കിനു കാണികൾ സാക്ഷി ഏവരെയും ആവേശഭരിതരാക്കിയായിരുന്നു റോബർട്ടിന്റെ പ്രകടനം. റിക്കാർഡുകൾ റോബർട്ട് ഭേദിക്കുന്നതു ആദ്യമായല്ല. ഇതിനു മുമ്പു രണ്ടുതവണ റോബർട്ട് റിക്കാർഡുകൾ ഭേദിച്ചിട്ടുണ്ട്. ഒടുവിലത്തെ റിക്കാർഡ് പ്രകടനം 2012ലായിരുന്നു. റിക്കാർഡ് ഭേദിച്ചുവെങ്കിലും തൃപ്തനല്ല റോബർട്ട്. ഇതിലും മെച്ചപ്പെട്ട സമയം കുറിക്കാനാകുമെന്നായിരുന്നെന്നു അദേഹം പറഞ്ഞു. ഇനിയും താൻ ഒരു എതിരാളിക്കായി കാത്തിരിക്കുകയാണെന്നും റോബർട്ട് കൂട്ടിച്ചേർത്തു.

റിക്കാർഡ് ഭേദിക്കുക എന്നതു ലക്ഷ്യമിട്ടാണോ മത്സരത്തിനു തയാറായതു എന്ന ചോദ്യത്തിനു റോബർട്ട് നൽകിയ മറുപടി ശ്രദ്ധേയമാണ്. ആരെയും ഒന്നും ബോധിപ്പിക്കാനല്ല മറിച്ചു 105–ാം വയസിലും ആർക്കും മോട്ടോർ ബൈക്ക് ഓടിക്കാം എന്നതു ലോകത്തിനു കാട്ടിക്കൊടുക്കുക മാത്രമായിരുന്നു തന്റെ ഉദ്ദേശ്യമെന്നു റോബർട്ട് പറയുന്നു. അതേ റോബർട്ട് ഒരു ആവേശമാണ്. പ്രായാധിക്യത്തിന്റെ ആലസ്യത്തിൽ ജീവിക്കുന്നവർക്ക്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.