ബോറടിച്ചപ്പോൾ ജോലിയങ്ങു രാജിവച്ചു; 25കാരി ഇപ്പോൾ കാറ് വീടാക്കി ലോകം ചുറ്റുന്നു
Monday, January 9, 2017 9:42 AM IST
മരിനാ പിറോ എന്ന 25 കാരിക്ക് ദേശാടനപ്പക്ഷികളെപ്പോലെ ജീവിക്കാനായിരുന്നു ഇഷ്‌ടം. ഉയർന്ന ശമ്പളമുള്ള ജോലി തന്റെ ആഗ്രഹത്തിനൊരു തടസമാകുമെന്ന് തോന്നിയതോടെ ആ ജോലിയോട് ബൈ ബൈ പറഞ്ഞു. എന്നിട്ട് റെനോയുടെ കാൻഗോ വാൻ അങ്ങ് സ്വന്തമാക്കി. ഇന്നിപ്പോൾ മരിനായ്ക്ക് ആ കാൻഗോ വാൻ വെറുമൊരു വാഹനം മാത്രമല്ല മറിച്ച്, ഉലകം ചുറ്റാനൊരു ’സഞ്ചരിക്കുന്ന വീടു’കൂടിയാണ്.

വസ്ത്രങ്ങളും പാത്രങ്ങളും സൂക്ഷിക്കാൻ ചെറിയ കബോർഡ്, മടക്കാവുന്ന കിടക്ക, ഗ്യാസ് സ്റ്റൗ, ഫസ്റ്റ് എയ്ഡ് കിറ്റ്.. അങ്ങനെ ഈ സഞ്ചരിക്കുന്ന വീട്ടിൽ ഇല്ലാത്തതായി ഒന്നും തന്നെയില്ല. ബ്രിട്ടീഷ് സ്വദേശിയായ മരിന ഒറ്റയ്ക്കല്ല ലോകം ചുറ്റാനിറങ്ങിയിരുക്കുന്നത്. ഒഡി എന്ന ലാബ്രഡോർ നായയും കൂട്ടായുണ്ട്. കഴിഞ്ഞ 11 മാസമായി ഫ്രാൻസിൽ ചുറ്റിയടിച്ച മരിന ഇനിയെവിടേക്കു പറക്കണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല...

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.