അപകടം മുൻകൂട്ടി കാണും... അപകടമുണ്ടായാൽ ആംബുലൻസ് വിളിച്ച് വരുത്തും; കിടിലൻ ബൈക്ക് എയർബാഗ്
Monday, January 9, 2017 9:50 AM IST
മരണകാരണമായേക്കാവുന്ന അപകടങ്ങളിൽ നിന്നു പോലും കാർ യാത്രക്കാരെ സുരക്ഷിതരാക്കുന്നതിൽ വലിയ പങ്കു വഹിക്കാറുള്ള എയർ ബാഗുകൾ ഇനി ബൈക്ക് റൈഡേഴ്സിനും സുരക്ഷയൊരുക്കും. അമേരിക്കൻ കമ്പനിയായ ’ഇൻ ആൻഡ് മോഷൻ’ആണ് ബൈക്ക് യാത്രികർക്ക് ഉപയോഗിക്കാവുന്ന അത്യാധുനിക എയർബാഗുമായി രംഗത്തെത്തിയിരിക്കുന്നത്. നൂറുകണക്കിന് സെൻസറുകൾ ഘടിപ്പിച്ചിട്ടുള്ള ഈ എയർബാഗ,് വസ്ത്രത്തിനുള്ളിലായാണ് ധരിക്കേണ്ടത്. സെൻസറുകളുടെ സഹായത്തോടെ അപകടങ്ങൾ മുൻകൂട്ടി നിർണയിക്കാൻ ഈ എയർബാഗിന് സാധിക്കും.

ബൈക്കിന്റെ വേഗത്തിന്റെയും യാത്രക്കാരന്റെ ശരീരചലങ്ങളുടെയും വിവരങ്ങൾ ഒരോ മില്ലിസെക്കൻഡിലും സെൻസറുകൾ എയർബാഗിന്റെ തലച്ചോറിലേക്ക്് അയച്ചുകൊണ്ടിരിക്കും. ഈ ചലനങ്ങളിലുണ്ടാകുന്ന നേരിയ വ്യത്യാസങ്ങൾ പോലും തിരിച്ചറിഞ്ഞ് അപകടസാഹചര്യങ്ങൾ മുൻകൂട്ടി കണ്ട്, പ്രവർത്തനസജ്‌ജമാകാൻ എയർബാഗിനാകും. അപകടമുണ്ടായി മൂന്ന് മിനിറ്റുകൾക്കു ശേഷവും യാത്രികന് അനക്കമൊന്നുമില്ലെങ്കിൽ ഏറ്റവും അടുത്തുള്ള രക്ഷാപ്രവർത്തന ഏജൻസികളെ സ്മാർട് ഫോണിലൂടെ വിവരമറിയിക്കാനും ഈ എയർബാഗിൽ സംവിാധാനമുണ്ട്. ലാസ് വേഗാസിൽ നടന്ന ഉപഭോക്‌തൃ മേളയിലാണ് കമ്പനി ഈ അത്യാധുനിക എയർബാഗ് അവതരിപ്പിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.