പർവതമടക്കിലെ ഗുഹാമുഖത്ത് ഒരുഗ്രൻ ആഡംബരം ഭവനം വിൽപനയ്ക്ക്
Monday, January 9, 2017 10:08 AM IST
ആകാശം മുട്ടി നിൽക്കുന്ന പർവതങ്ങളിലെ ഗുഹാമുഖങ്ങളിൽ താമസമാക്കാൻ താത്പര്യമുള്ളവരുണ്ടെങ്കിൽ ഒട്ടും താമസിപ്പിക്കേണ്ട, നേരെ അമേരിക്കയിലെ ഉട്ടയിലേക്ക് പറന്നോളൂ. ഇവിടുത്തെ ലേക് പവൽ താഴ്വരയിലുള്ള ’ഗുഹാഭവനങ്ങളാണ് ’വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. ശിലായുഗകാലഘട്ടത്തിലെപ്പോലെ തീപ്പന്തവും കത്തിച്ചുവെച്ച് കൊതുകുകടി കൊണ്ട് ഈ ഗുഹയിൽ കഴിയണമെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. ഈ ഗുഹാഭവനം വേറെ ലെവലാണ്.

എയർ കണ്ടീഷൻ സംവിധാനവും വൈഫൈ സൗകര്യങ്ങളുമുള്ള ഈ വീട്ടിൽ ഒരു ആഡംബരം വീട്ടിലെ എല്ലാ സംവിധാനങ്ങളും ലഭ്യമാണ്. ഫിൽ–ബാർബറ ദമ്പതികളുടെ ഉടമസ്‌ഥയിലുള്ള ഈ ഗുഹാഭവനം 1986ലാണ് പണികഴിപ്പിക്കുന്നത്. പ്രകൃതിദത്തമായുണ്ടായിരുന്ന ഗുഹാമുഖങ്ങളിൽ അല്ലറചില്ലറ മാറ്റങ്ങൾ വരുത്തിയാണ് ഇത് നിർമിച്ചത്.

21,000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ ഗുഹാഭവനത്തിൽ മൂന്ന് ബെഡ് റൂമുകളും അടുക്കളയും ലിവിംഗ് റൂമും മൂന്ന് അറ്റാച്ച്ഡ് ബാത്ത്റൂമുകളുമുണ്ട്. കുട്ടികൾക്കായുള്ള കളിസ്‌ഥലങ്ങളും ഇടനാഴികളും വേറെ. വർഷങ്ങളായി ഈ വീട്ടിൽ താമസിച്ചു വരുന്ന ഫിൽ –ബാർബറ ദമ്പതികൾക്ക് പ്രായമായതിനെത്തുടർന്നാണ് ഈ വീട് വിൽക്കാനൊരുങ്ങുന്നത്. ഈ മാസം 21 മുതൽ ലേലം നടത്താനാണ് ദമ്പതികളുടെ പദ്ധതി. എന്താ ഒരു കൈ നോക്കുന്നോ...?

ചിത്രങ്ങൾ കാണാം:


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.